Widgets Magazine
18
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍


കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...


പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...


ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നു: ചെറിയാൻ ഫിലിപ്പ്


പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു..പാമ്പ് കൊത്തിയത് പെൺകുട്ടി അറിഞ്ഞില്ല.. വിദ​ഗ്ധ പരിശോധനയിലാണ് പാമ്പ് കടിയേറ്റ പാട് കണ്ടെത്തിയത്..

കള്ളന്‍ കപ്പലില്‍ തന്നെ; തെളിവുകള്‍ പുറത്ത് ലോകം ഞെട്ടുന്നു ട്രംപ് ഇറാനെ ചതിച്ചു, ട്രംപ് വ്യക്തിവിരോധം തീര്‍ക്കുകയായിരുന്നു; ബ്രിട്ടിഷ് അംബാസിഡറുടെ രഹസ്യ സന്ദേശം പുറത്തുവിട്ട് ഡെയിലി മെയില്‍

15 JULY 2019 10:23 AM IST
മലയാളി വാര്‍ത്ത

More Stories...

ചെങ്കടലില്‍ മുക്കിയ കപ്പലില്‍ മലയാളിയും..മലയാളിയെ ഹൂതികള്‍ ബന്ദിയാക്കിയെന്ന റിപ്പോര്‍ട്ട് വരുമ്പോള്‍ കുടുംബം ആശങ്കയില്‍..ഭാര്യ കേന്ദ്രസര്‍ക്കാരിനെയും, കെസി വേണുഗോപാല്‍ എംപിയെയും സമീപിച്ചു..

മുന്നറിയിപ്പുമായി ഇറാൻ വരുന്നു..അമേരിക്കയുടെ ചങ്ങലയിലെ നായയാണ് ഇസ്രയെല്ലെന്ന്, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി.. ഇതിലും വലിയ പ്രഹരം ഏൽക്കുമെന്നും മുന്നറിയിപ്പ്..

അമേരിക്കയില്‍ അലാസ്‌ക തീരത്ത് ശക്തമായ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി

കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...

എസ് ജയ്ശങ്കറും എസ്സിഒ അംഗരാജ്യങ്ങളില്‍ നിന്നുള്ള സഹമന്ത്രിമാരും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച നടത്തി

അങ്ങനെ തളിവുകളെല്ലാം പുറത്തുവരികയാണ്. കള്ളന്‍ കപ്പലില്‍ തന്നെ എന്ന ചൊല്ലാണ് ഇവിടെ അന്വര്‍ദ്ധമാകുന്നത്. ഒരു പ്രശ്‌നങ്ങളും കൂടാതെ പോയിരുന്ന യുഎസ് ഇറാന്‍ ആണവ കരാര്‍ എന്തുകൊണ്ടാണ് യുഎസ് റദ്ദാക്കിയത് എന്ന ചോദ്യത്തിനുത്തരം കൃത്യമായി ലഭിച്ചിരുന്നില്ല. ഇപ്പോള്‍ ഇതാ കള്ളി വെളിച്ചത്താകുകയാണ്. മിഡില്‍ ഈസ്റ്റിലെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ കളിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത് ഇ. മുന്‍ പ്രസിഡന്റ് ഒബാമയുമായുള്ള വ്യക്തിവിരോധം തീര്‍ക്കാന്‍ ട്രംപ് ഇറാനെ ഇരയാക്കുകയായിരുന്നു. ഒബാമ ഒപ്പുവച്ച ആണവകരാര്‍ റദ്ദാക്കുക ട്രംപിന്റെ ലക്ഷ്യമായിരുന്നു. ഇതിനു വേണ്ടിയാണ് അധികാരത്തിലെത്തിയ ട്രംപ് 2015 ല്‍ തന്നെ ഇറാനുമായുള്ള ആണവ കരാര്‍ റദ്ദാക്കിയത്. ബ്രിട്ടിഷ് അംബാസിഡറുടെ രഹസ്യ സന്ദേശം ഡെയിലി മെയിലാണ് പുറത്തുവിട്ടത്. ഒബായോടുള്ള വ്യക്തിവിരോധം തീര്‍ക്കാന്‍ ട്രംപ് ഇറാനുമായുള്ള ആണവകരാര്‍ റദ്ദാക്കിയെന്ന് ഡൗണിങ് സ്ട്രീറ്റിനെഴുതിയ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. യുഎസിലെ മുന്‍ ബ്രിട്ടിഷ് അംബാസിഡര്‍ സര്‍ കിം ഡെറോക്ക് വെളിപ്പെടുത്തിയ കാര്യങ്ങളാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇറാനുമായുള്ള ആണവകരാര്‍ റദ്ദാക്കിയത് മാത്രമല്ല, ഒബാമ തുടങ്ങിവച്ച നിരവധി കാര്യങ്ങളില്‍ ട്രംപ് ഇടപെട്ടെന്നും ആരോപണമുണ്ട്. ലോകത്തെ ഒന്നടങ്കം ബാധിക്കുന്ന, സ്വാധീനിക്കുന്ന നിരവധി രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കാര്യങ്ങളില്‍ പോലും ട്രംപ് വ്യക്തിപരമായിട്ടാണ് തീരുമാനമെടുക്കുന്നതെന്നും ആരോപണമുണ്ട്.

കേവലം വ്യക്തിവിരോധത്തിന്റെ പേരില്‍ ലോകത്തെ മുഴുവന്‍ യുദ്ധഭീതിയില്‍ കൊണ്ടെത്തിച്ച ട്രംപിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഇപ്പോള്‍ വരുന്നത്. കഴിഞ്ഞ മാസം യു.എസിന്റെ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടപ്പോള്‍ ഉടന്‍ യുദ്ധമുണ്ടാവുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ട്രംപ് ഈ തീരുമാനത്തില്‍ നിന്ന് പിന്‍മാറി. ഈ പിന്‍മാറ്റത്തിന് കാരണം ഇപ്പോഴാണ് വ്യക്തമായത്. അന്ന അത് യുദ്ധത്തില്‍ കലാശിച്ചിരുന്നുവെങ്കല്‍ എല്ലാ പഴിയും ട്രംപിന്റെ ചുമലില്‍ തന്നെ വന്നേനെ. ഇറാനെ എല്ലാ രീതിയിലും വരിഞ്ഞുമുറുക്കുന്ന ഉപരോധത്തിനാണ് യു.എസ് ശ്രമിക്കുന്നത്. എന്നാല്‍ യു.എസ് ഭീഷണിക്കും ഉപരോധത്തിനും വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാന്‍. യു.എസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന ഏത് ചെറിയ ആക്രമണവും വന്‍ യുദ്ധത്തിന്റെ തുടക്കമായി പരിഗണിക്കുമെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒടുവില്‍ യുറേനിയം സമ്പുഷ്ടീകരണത്തിന് 2015ലെ കരാറില്‍ നിഷ്‌കര്‍ഷിച്ച പരിധി തങ്ങള്‍ മറികടന്നതായി ഇറാന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു.

മറ്റൊരു വസ്തുത ഇറാനെതിരെ യുദ്ധം ഏറ്റവുമധികം ആഗ്രഹിച്ചിരുന്നത് ഇസ്രയേല്‍ ആണ്. ജൂത വംശജനും ട്രംപിന്റെ മരുമകനും ഭരണരംഗത്തെ മുഖ്യ ഉപദേഷ്ടാവുമായ ജാറെദ് കഷ്‌നറുടെ ബന്ധങ്ങള്‍ കൂടി ഇസ്രയേല്‍ ഉപയോഗിക്കുന്നുണ്ടത്രെ. ഇതേസമയം, തങ്ങള്‍ക്കെതിരെ യുഎസ് ആക്രമണത്തിനു മുതിര്‍ന്നാല്‍ ഇസ്രയേലിനെ തകര്‍ക്കുമെന്ന് ഇറാനും ഭീഷണിപ്പെടുത്തി രംഗത്തെത്തുന്ന സാഹചര്യവും ഉണ്ടായി. ഇറാന്റെ വിദേശ സാങ്കേതികവിദ്യകളില്‍ സ്റ്റക്സ്നെറ്റ് വൈറസ് കടത്തിവിട്ട് ഇസ്രയേല്‍ ഏതാനും വര്‍ഷം മുന്‍പ് സൈബര്‍ ആക്രമണം നടത്തിയിരുന്നു. ഇറാഖിലെ ഓസിറാക്ക് ആണവനിലയത്തില്‍ 1981 ജൂണിലും (ഓപ്പറേഷന്‍ ഓപ്പെറ) സിറിയയിലെ ദെയറസ്സൂര്‍ മേഖലയിലെ അല്‍ കിബര്‍ ആണവനിലയത്തില്‍ 2007 സെപ്റ്റംബറിലും (ഓപ്പറേഷന്‍ ഔട്ട്സൈഡ് ദ് ബോക്സ്) ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് യുഎസ് മൗനസമ്മതം നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാന്തപുരത്തിന്റെ ഇടപെടലിനെ കുറിച്ച് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം  (10 hours ago)

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി  (10 hours ago)

ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍  (11 hours ago)

കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...  (11 hours ago)

പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...  (12 hours ago)

ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നു: ചെറിയാൻ ഫിലിപ്പ്  (12 hours ago)

SNAKE എന്തൊരു അവസ്ഥ  (13 hours ago)

നടുക്കം മാറാതെ സഹപാഠി  (13 hours ago)

Houthis ചെങ്കടലില്‍ സംഭവിച്ചത് എന്ത്?  (13 hours ago)

ഖാലിദ് അൽ അമേരി ഇനിമലയാള സിനിമയിലേയ്ക്ക്!!  (13 hours ago)

IRAN മുന്നറിയിപ്പുമായി ഖമേനി  (13 hours ago)

സ്കൂളിൽ ഷോക്കടിച്ച് 8-ാം ക്ലാസുകാരൻ പിടഞ്ഞ് മരിച്ചു ഉച്ചഭക്ഷണം കഴിക്കാനായിപാത്രം തുറന്നു ക്ലാസ്സിൽ കുഴഞ്ഞു വീണു മരിച്ചു  (14 hours ago)

മഹാധമനിയുടെ പ്രാധാന്യമേറിയ ഭാഗത്തുള്ള ശസ്ത്രക്രിയ ആയതിനാല്‍  (15 hours ago)

കാല്‍നട യാത്രക്കാരന്‍ സ്വകാര്യ ബസിടിച്ച് മരിച്ചു  (16 hours ago)

പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി....  (16 hours ago)

Malayali Vartha Recommends