കൗമാരക്കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പമുള്ള ചിത്രങ്ങള്‍ കൊലയാളി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു!

ഇന്‍സ്റ്റഗ്രാം താരത്തെ കൊലപ്പെടുത്തിയ സുഹൃത്ത് മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ സംഗീതപരിപാടി കാണാന്‍ പോയ പതിനേഴുകാരിയായ ബിയാന്‍ക ഡെവിന്‍സ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ബ്രാന്‍ഡന്‍ ക്ലാര്‍ക്ക് എന്ന 21-കാരനാണ് ഇന്‍സ്റ്റഗ്രാം താരം കൂടിയായ യുവതിയെ കൊലപ്പെടുത്തിയത്. ഇരുവരും ഒരുമിച്ചാണ് സംഗീത പരിപാടി കാണാന്‍ എത്തിയിരുന്നത്. പരിപാടിയുടെ തൊട്ടടുത്ത ദിവസം ബിയാന്‍കയെ ഒരു കറുത്ത എസ്യുവി കാറിനടുത്ത് കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
പിന്നീട് നടന്ന അന്വേഷണത്തിലാണ് അയാം സോറി ബിയാന്‍ക' എന്ന കുറിപ്പോടെ രക്തത്തില്‍ കുളിച്ച നിലയിലുള്ള മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ബ്രാന്‍ഡന്‍ ഇന്‍സ്റ്റഗ്രാമിലിട്ടതായി കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം ഇയാള്‍ എടുത്ത സെല്‍ഫി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ വളരെ പെട്ടെന്നു തന്നെ പ്രചരിച്ചു.
ബിയാന്‍കയെ കൊലപ്പെടുത്തിയ ശേഷം കൊലയാളി തന്നെയാണ് പോലീസിനെ വിളിച്ചറിയിച്ചത്. പോലിസ് സ്ഥലത്തെത്തിയപ്പോള്‍ എസ്യുവിക്ക് അടുത്ത് ബ്രാന്‍ഡന്‍ ക്ലാര്‍ക്ക് ഉണ്ടായിരുന്നു. പോലിസിനെ കണ്ടയുടനെ ഇയാള്‍ കത്തിയുപയോഗിച്ച് സ്വയം കുത്തുവാനും കഴുത്ത് മുറിക്കാനും ശ്രമം നടത്തി.
പോലിസ് ഇയാളെ തോക്കിന്‍മുനയില്‍ നിര്‍ത്തിയ സന്ദര്‍ഭത്തിലാണ് ഫോണെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ അപ്‌ഡേറ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രാന്‍ഡന്‍ ക്ലാര്‍ക്കിനെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കൊല നടത്തിയ കാര്യം ഇയാള്‍ സമ്മതിച്ചതായാണ് വിവരം.
ക്ലാര്‍ക്കും ബിയാന്‍കയും തമ്മില്‍ പ്രണയത്തിലായിരുന്നെന്നാണ് പോലീസ് ഭാഷ്യം. ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പോലീസ് നീക്കം ചെയ്തു. ഡികോര്‍ഡ് 4ചാന്‍ എന്നീ സോഷ്യല്‍ മീഡിയ സൈറ്റുകളിലും ഇയാള്‍ ചിത്രങ്ങള്‍ അപ് ലോഡ് ചെയ്തിരുന്നു. ജീവപര്യന്തം തടവ് കിട്ടാവുന്ന വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha