Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

നടത്തുന്ന ചര്‍ച്ചകളെല്ലാം ഇപ്പോള്‍ വന്‍ വിജയം; പാകിസ്ഥാനുമായി ഇനി ആയുധ കരാര്‍ നടത്തില്ലെന്ന് ഇന്ത്യക്ക് റഷ്യയുടെ ഉറപ്പ്; മോദിക്ക് ഓക്കെ പറഞ്ഞ് റഷ്യ; ഇനി പൊളിക്കും 

18 JULY 2019 01:42 AM IST
മലയാളി വാര്‍ത്ത

ഇന്ത്യ നടത്തുന്ന ചര്‍ച്ചകളെല്ലാം ഇപ്പോള്‍ വന്‍ വിജയമാകുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ടുവരുന്നത് പാകിസ്ഥാനുമായി ഇനി ആയുധ കരാര്‍ നടത്തില്ലെന്ന് ഇന്ത്യക്ക് റഷ്യയുടെ ഉറപ്പ്. ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചതിനേ തുടര്‍ന്ന് പാകിസ്ഥാനുമായി ഒപ്പുവെച്ച 50000 തോക്കുകളുടെ കരാറില്‍ നിന്ന് റഷ്യ പിന്‍മാറുന്നതായി അറിയിച്ചു. റഷ്യമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് പാകിസ്ഥാന്‍ 50,000 അസോള്‍ട്ട് തോക്കുകള്‍ വാങ്ങാനുളള കരാറിലെത്തിയത്. എന്നാല്‍ റഷ്യയില്‍ നിന്ന് പാകിസ്ഥാന്‍ വാങ്ങുന്ന തോക്കുകള്‍ ഭീകരരുടെ കൈവശമെത്താനാണ് സാധ്യതയെന്ന് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് റഷ്യന്‍ ഭരണകൂടത്തോട് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്. ഉടന്‍തന്നെ കരാറില്‍ നിന്ന് പിന്‍മാറാന്‍ റഷ്യ തീരുമാനിച്ചു. ഇതോടൊപ്പം ഭാവിയിലും പാകിസ്ഥാനുമായി യാതൊരു വിധ ആയുധ കരാറില്‍ ഏര്‍പ്പെടില്ലെന്നും റഷ്യ വ്യക്തമാക്കി.

അതോടൊപ്പം തന്നെ പ്രതിരോധ മേഖലയ്ക്കാവശ്യമായ ഘടകങ്ങളുടെ ഉല്‍പ്പാദനത്തിനായി ഒരു സംയുക്ത സംരംഭം സ്ഥാപിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ സാങ്കേതിക വിദ്യാ കൈമാറ്റം ഉറപ്പാക്കാനും ഇന്ത്യയില്‍ സ്ഥാപിക്കുന്ന ഫാക്റ്ററിയിലൂടെ ഉല്‍പ്പാദനം നടത്താനും ധാരണയായി. സുപ്രധാനമായ കരാറിന്‍മേലുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. സെപ്റ്റംബറില്‍ റഷ്യയില്‍ നടക്കാനിരിക്കുന്ന സൈനിക-സാങ്കേതിക സഹകരണത്തിനായുള്ള ഇന്ത്യ-റഷ്യ സര്‍ക്കാര്‍ കമ്മീഷനില്‍ വെച്ച് കരാര്‍ ഒപ്പിടാനാണ് ശ്രമം. ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള കരാറാവും ഇത്. രാജ്യത്തെ സൈനിക വിഭാഗങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ പൂര്‍ണസമയം താമസം കൂടാതെ ലഭ്യമാക്കാന്‍ ഇന്ത്യക്ക് ഇതോടെ സാധിക്കും. മൂന്ന് സൈനിക വിഭാഗങ്ങള്‍ക്കും ആവശ്യമായ ഘടകങ്ങള്‍ ഇതിലൂടെ ലഭ്യമാകും. സൈനിക ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും സര്‍വീസിംഗും അറ്റകുറ്റപ്പണികളും നിലവില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇവയ്ക്കാവശ്യമായ ഘടകങ്ങള്‍ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടതായുണ്ട്. ഇറക്കുമതിക്കുള്ള നടപടിക്രമങ്ങള്‍ വൈകുന്നത് യഥാസമയം നടത്തേണ്ട അറ്റകുറ്റപ്പണികളെയും വൈകിപ്പിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ ആയുധങ്ങളും മറ്റും ലഭ്യമല്ലെന്നതാണ് ഇതിന്റെ ദോഷം. ഉദാഹരണത്തിന്, ഇന്ത്യയുടെ പക്കലുള്ള റഷ്യന്‍ നിര്‍മിത സുഖോയ്-30 എംകെഐയുടെ 55 ശതമാനം വിമാനങ്ങള്‍ മാത്രമാണ് എല്ലാ സമയവും പൂര്‍ണ പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്. റഷ്യയില്‍ ഘടകങ്ങള്‍ക്ക് ക്ഷാമമുള്ളതിനാല്‍ ഫ്രാന്‍സില്‍ നിന്നും ഇസ്രയേലില്‍ നിന്നുമാണ് ഇന്ത്യ സുഖോയ് ഘടകങ്ങള്‍ അടുത്തിടെ ഇറക്കുമതി ചെയ്തത്.

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലിന്റെ വികസനത്തിലും ഉല്‍പ്പാദനത്തിലും പുലര്‍ത്തിവന്ന സഹകരണത്തിന്റെ മാതൃകയാണ് പുതിയ സംരംഭത്തിലും അവലംബിക്കുക. എകെ-203 തോക്കുകള്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നിര്‍മിക്കാനുള്ള ഇന്ത്യ-റഷ്യ സംരംഭം ഉത്തര്‍പ്രദേശിലെ അമേഥിയില്‍ കഴിഞ്ഞ വര്‍ഷം യാഥാര്‍ത്ഥ്യമായിരുന്നു. അത്യാധുനിക കമോവ് ഹെലികോപ്റ്ററുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനും റഷ്യയുമായി കഴിഞ്ഞ വര്‍ഷം കരാറൊപ്പിട്ടു. എച്ച്എഎല്ലും റഷ്യയുടെ റോസോബോറോണ്‍ എസ്‌ക്‌പോര്‍ട്ടും ചേര്‍ന്നാണ് 200 കമോവ് ചോപ്പറുകള്‍ നിര്‍മിക്കുക. ഈ കരാറുകളുടെ വിജയത്തില്‍ നിന്നാണ് ഘടക നിര്‍മാണ കരാറിന് ഊര്‍ജം ലഭിച്ചിരിക്കുന്നത്. എന്നാല്‍ റഷ്യയുമായി ഇന്ത്യ പ്രതിരോധ സഹകരണം ഊര്‍ജിതമാക്കുന്നതിനോട് ഒട്ടും താല്‍പ്പര്യമില്ലാത്ത അമേരിക്ക പുതിയ കരാറിനെയും എതിര്‍ക്കാനുള്ള സാധ്യതയാണ് കൂടുതല്‍. തന്ത്രപ്രധാന പ്രതിരോധ പങ്കാളിയെന്ന പദവി ഇന്ത്യക്ക് നല്‍കിയ സാഹചര്യത്തില്‍ റഷ്യയുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്നാണ് യുഎസിന്റെ കടുംപിടുത്തവും. നാറ്റോ സഖ്യ രാജ്യത്തിന്റെ പദവി ഇന്ത്യക്ക് നല്‍കാനുള്ള പ്രതിരോധ ബജറ്റ് ശുപാര്‍ശ രണ്ടാഴ്ച മുന്‍പ് യുഎസ് സെനറ്റ് പാസാക്കുകയും ചെയ്തു. അടുത്തിടെ വ്യോമ പ്രതിരോധ സംവിധാനമായ എസ്-400 ട്രയംഫ് സ്വന്തമാക്കാന്‍ ഇന്ത്യ റഷ്യയുമായി കരാര്‍ ഒപ്പിട്ടതിനെ ട്രംപ് ഭരണകൂടം പല്ലും നഖവുമുപയോഗിച്ച് എതിര്‍ത്തെങ്കിലും മോദി സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (2 hours ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (3 hours ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (3 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (3 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (4 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (4 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (4 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (4 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (4 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (4 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (5 hours ago)

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (5 hours ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (6 hours ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (6 hours ago)

Malayali Vartha Recommends