കോംഗോയില്‍ വീണ്ടും എബോള വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന
കോംഗോയില്‍ വീണ്ടും എബോള വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനം തടയാന്‍ വിദേശ രാജ്യങ്ങള്‍ കൂടുതല്‍ സഹായം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു. രാജ്യത്ത് വീണ്ടും എബോള വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ബുട്ടേംബോ മേഖലയില്‍ നിന്ന് ഗോമയിലേക്കെത്തിയ ഒരാള്‍ക്കാണ് എബോള സ്ഥിരീകരിച്ചിരിക്കുന്നത്. ഗാമയില്‍ കണ്ടെത്തിയ വൈറസ് റുവാണ്ടന്‍ അതിര്‍ത്തിയിലെ ജനവാസ മേഖലയിലേക്ക് എത്തുമെന്ന ആശങ്കയും ഇതോടെ ശക്തമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha