Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

യുവതിയുടെ വധം: വധശിക്ഷയ്ക്ക് വിധേയനാക്കിയ പ്രതി നിരപരാധി ; 20 വര്‍ഷത്തിന് ശേഷം കണ്ടെത്തിയ യഥാര്‍ത്ഥ കുറ്റവാളിയേയും വധിച്ചു!

02 AUGUST 2019 10:14 AM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

1996-ല്‍ ഒരു യുവതി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ നിരപരാധിയായ ഒരു 18-കാരനെ തൂക്കിലേറ്റിയ, ഇന്നര്‍ മംഗോളിയന്‍ കോടതി 20 വര്‍ഷത്തിന് ശേഷം, 2015-ല്‍ പിടിയ്ക്കപ്പെട്ടയാളാണ് യഥാര്‍ത്ഥ പ്രതിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അയാളേയും വധശിക്ഷയ്ക്ക് വിധേയനാക്കി. ആറ് പേരെ കൊല ചെയ്യുകയും ഒരു 12 വയസ്സുകാരി ഉള്‍പ്പെടെ 10-ലധികം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അനേകം കവര്‍ച്ച നടത്തുകയും ചെയ്ത പരമ്പര കൊലയാളിയായിരുന്നു യഥാര്‍ത്ഥ ഘാതകന്‍.

2015-ല്‍ ഇന്നര്‍ മംഗോളിയന്‍ കോടതി വധശിക്ഷ വിധിച്ച 47-കാരന്‍ സാവോ സിഹോംഗിന്റെ വധശിക്ഷയാണ് ചൈന നടപ്പാക്കിയത്. 'സ്മൈലിംഗ് കില്ലര്‍' എന്ന് വിശേഷിപ്പിക്കപ്പെട്ട സാവോ സിഹോംഗ് കൊലപ്പെടുത്തിയ ആറുപേരില്‍ ഒരാളുടെ കൊലപാതകമായിരുന്നു 1996-ല്‍ ഹുഗ്ജില്‍റ്റ് എന്ന 18-കാരനില്‍ ആരോപിക്കപ്പെട്ട് വധശിക്ഷ നടപ്പാക്കിയത്. എന്നാല്‍ കൗമാരക്കാരന്റെ മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ നിയമനടപടി സ്വീകരിക്കുകയും ഒടുവില്‍ ഹുഗ്ജില്‍റ്റിനെ മരണാനന്തരം കുറ്റവിമുക്തനാക്കുകയും ചെയ്തു. നഷ്ടപരിഹാരമായി വന്‍ തുക നല്‍കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

1996-നും 2005-നും ഇടയില്‍ വടക്കന്‍ ചൈനയിലാണ് സാവോ കൊലപാതക പരമ്പര നടത്തിയത്. ഇരകളില്‍ കൂടുതല്‍ പേരെയും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഒരാളെ ടെലിഫോണ്‍ വയര്‍ കഴുത്തില്‍ കുരുക്കിയും മറ്റൊരാളുടെ കഴുത്തു മുറിച്ചും കൊലപ്പെടുത്തി. ഭയാനകമായ രീതിയിലാണ് ഇയാള്‍ ഇരകളെ വകവരുത്തിയിരുന്നതെന്ന് കോടതി കണ്ടെത്തി. കൊലപാതകം, ബലാത്സംഗം, കളവ് എന്നിങ്ങനെ പലയിടത്തുമായി 17-ലധികം കുറ്റകൃത്യങ്ങള്‍ മംഗോളിയയ്ക്കുള്ളില്‍ തന്നെ സാവോ നടത്തിയതായി കോടതി വിലയിരുത്തി.

2005-ല്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് ഇയാള്‍ താന്‍ നടത്തിയ കുറ്റകൃത്യങ്ങളുടെ വിവരം പോലീസിനോട് പറഞ്ഞത്. അപ്പോഴായിരുന്നു ഹോഹോട്ടിലെ ഒരു ടെക്സ്റ്റൈല്‍ ഫാക്ടറിയില്‍ 1996-ല്‍ ഹുഗ്ജില്‍റ്റിന്റെ പേരില്‍ ആരോപിക്കപ്പെട്ട യുവതിയെ കൊലപ്പെടുത്തിയ കേസ് സംബന്ധിച്ച വിവരവും ഇയാള്‍ നല്‍കിയത്. ഇതായിരുന്നത്രേ സാവോയുടെ ആദ്യ കൊലപാതകം. 1996 ഏപ്രില്‍ 6-നായിരുന്നു സംഭവം. ടോയ്ലറ്റിനുള്ളിലിട്ട് യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ ഫാക്ടറിയിലെ ജോലിക്കാരനായിരുന്ന ഹുഗ്ജില്‍റ്റാണ് മൃതദേഹം ആദ്യം കണ്ടത്. എന്നാല്‍ കൊലപാതക കുറ്റം ഹുഗ്ജില്‍റ്റിന്റെ പേരില്‍ ചുമത്തപ്പെടുകയായിരുന്നു. മതിയായ തെളിവുകള്‍ ഇല്ലാതിരുന്നിട്ടും കോടതി ഹുഗ്ജില്‍റ്റിനെ വധശിക്ഷയ്ക്ക് വിധിച്ചു. ജൂണ്‍ 10-നായിരുന്നു വിധി വന്നത്. അന്നു തന്നെ ശിക്ഷ നടപ്പാക്കുകയും ചെയ്തു.

മകന്‍ മരിച്ചിട്ടും അവന്റെ കുടുംബം വിട്ടുകൊടുത്തില്ല. വര്‍ഷങ്ങളോളം നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ 2014-ല്‍ ഹുഗ്ജില്‍റ്റിനെ തെറ്റായിട്ടാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്നു കോടതി തിരിച്ചറിയുകയും മരണാനന്തരം കുറ്റവിമുക്തനാക്കുകയും ചെയ്തു. ഹുഗ്ജിത്തിന്റെ വധശിക്ഷയില്‍ തെറ്റായ വിവരം നല്‍കിയ 27 ഉദ്യോഗസ്ഥരെ ചൈന ശിക്ഷിക്കുകയും ചെയ്തു. ഹുഗ്ജില്‍റ്റിന്റെ മാതാവ് ഷാംഗ് അയുന്‍, പിതാവ് ലി സാന്റെന്‍ എന്നിവരുടെ ഹര്‍ജിയില്‍ മകന്‍ നിരപരാധിയാണെന്ന് മരണാനന്തരം, 2015 ഡിസംബര്‍ 31-ന് മംഗോളിയ ഹൈയര്‍ പീപ്പിള്‍സ് കോടതി വിധിച്ചു.

മകനെ തെറ്റായി തൂക്കിലേറ്റിയതിന് മാതാപിതാക്കള്‍ക്ക് 20 ലക്ഷം യുവാന്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം ഇത്തവണ സാവോയെയും ശിക്ഷിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (2 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (3 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (3 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (4 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (4 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (4 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (8 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (8 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (9 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (9 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (9 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (9 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (9 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (9 hours ago)

Malayali Vartha Recommends