Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ നാക്ക് കടിച്ചെടുത്ത് ഡി എന്‍ എ തെളിവിനായി നല്‍കി

23 JANUARY 2015 12:17 PM IST
മലയാളി വാര്‍ത്ത.

യു.കെ.യിലെ ഒരു യൂണിവേഴ്‌സിറ്റി ജീവനക്കാരിയായ ഇരുപത്തിയെട്ടുകാരി ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്താനായി ഒരു ഇടവഴിയിലേയ്ക്കു കയറുമ്പോഴാണ് പെട്ടെന്നൊരാള്‍ അവളുടെ ദേഹത്തേക്ക് ചാടി വീണത്. താന്‍ ലൈഗികാക്രമണത്തിന് വിധേയയാകുകയാണെന്ന് ഞെട്ടലോടെ അവള്‍ മനസിലാക്കി. മറ്റു പലരുടെയും ജീവിതത്തില്‍ നടക്കുന്നതായി പത്രങ്ങളിലും ടിവിയിലും വായിച്ചും കണ്ടും അറിഞ്ഞ കാര്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ സംഭവിക്കാന്‍ പോകുകയാണെന്നോര്‍ത്ത്  അവള്‍ ഞെട്ടി വിറങ്ങലിച്ചു.

തന്റെ ഇഷ്ടത്തിനെതിരായി തന്നെ കീഴടക്കാന്‍ ശ്രമിക്കുന്ന വ്യക്തിയെ തടയുവാനുള്ള കായിക ശേഷി ഇല്ലാത്ത അബലയായ സ്ത്രീയാണെന്ന തോന്നല്‍ നല്‍കുന്ന കഠിനമായ മനോവേദനയോടൊപ്പം, ആക്രമണം നടത്തുന്നവന്‍ ഉദ്ദേശ്യം സാധിച്ചിട്ട് പോകുമ്പോള്‍ അഭിമാനം ഇല്ലാതാകുന്നത് തനിക്കാണെന്ന ചിന്തയും അഗാധമായ ഷോക്കാണ് അവള്‍ക്ക് നല്‍കിയത്.

എങ്കിലും തന്നെ അപമാനിച്ചിട്ടു പോകുന്നവനെതിരെ പരമാവധി തെളിവുകള്‍ ഉണ്ടാക്കി അവന് തക്കതായ ശിക്ഷ വാങ്ങി കൊടുക്കണം എന്ന് ആ സമയത്തും അവള്‍ ചിന്തിച്ചുറപ്പിച്ചു. അതിനായി ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമായിരുന്നു അതെന്ന് പ്രതി പറയാതിരിക്കാന്‍ അവന്റെ ദേഹത്തും മുഖത്തുമെല്ലാം പല്ലും നഖവും കൊണ്ട് കഴിയുന്നത്ര മുറിപ്പാടുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. കൂടാതെ അവന്റെ നാക്കിന്റെ ഒരു ഭാഗം കടിച്ചു മുറിച്ചതോടെ അയാള്‍ അവളെ ഉപേക്ഷിച്ചിട്ട് രക്ഷപ്പെട്ടു. കടിച്ചെടുത്ത നാക്കിന്റെ ഭാഗം ഭദ്രമായെടുത്ത് ഡി.എന്‍.എ പരിശോധനയ്ക്കായി പോലീസിനെ ഏല്‍പ്പിച്ചു.

രണ്ടു മാസങ്ങള്‍ക്കു ശേഷം മറ്റു മൂന്നു ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഫെര്‍ഡിനന്റ് മനില എന്ന ഇരുപത്തിയെട്ടുകാരന്‍ പിടിയിലായി. ആ കുറ്റങ്ങളില്‍ അയാള്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും ഈ കേസില്‍ അയാള്‍ക്കെതിരെയുള്ള ഡി.എന്‍.എ തെളിവ് ശക്തമായിരുന്നതിനാല്‍ അയാള്‍ ശിക്ഷിക്കപ്പെട്ടു. എന്നാല്‍ പ്രതിയുടെ മാനസികാരോഗ്യനില ശരിയല്ലാത്തതിനാല്‍ അയാളെ മാനസിക രോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (17 minutes ago)

നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!  (29 minutes ago)

50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി  (31 minutes ago)

നായികയായി തേജാ ലഷ്മി; നായകനായി ശ്രീനാഥ് ഭാസി; റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമന്റെ ചിത്രീകരണം സെപ്റ്റംബർ 23-ന് ആരംഭിക്കും!!!  (39 minutes ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (48 minutes ago)

ഷൈൻ ടോം ചാക്കോ പിസ്റ്റലിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (51 minutes ago)

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (1 hour ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (1 hour ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (2 hours ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (2 hours ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (2 hours ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (3 hours ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (3 hours ago)

Malayali Vartha Recommends