Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

ആണവായുധ പരീക്ഷണ നിരോധന കരാർ പുതുക്കില്ല എന്ന അമേരിക്കയുടെയും റഷ്യയുടെയും തീരുമാനത്തില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്...ലോകത്തിൽ ഒരു ആണവ യുദ്ധത്തിന് തന്നെ തടയിടുന്ന കരാറിന്‍റെ കാലാവധി കഴിയുന്ന സാഹചര്യത്തിൽ അമേരിക്കയുടെ ഈ നിലപാട് ആശങ്ക ഉണർത്തുന്നു

02 AUGUST 2019 06:41 PM IST
മലയാളി വാര്‍ത്ത

ആണവായുധ പരീക്ഷണ നിരോധന കരാർ പുതുക്കില്ല എന്ന അമേരിക്കയുടെയും റഷ്യയുടെയും തീരുമാനത്തില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്. ഇരു രാഷ്ടങ്ങളും തമ്മിലുള്ള ആണവായുധ പരീക്ഷണ നിരോധന കരാര്‍ പുതുക്കാനില്ലെന്ന് അമേരിക്ക അറിയിച്ചിരുന്നു. ലോകത്തിൽ ഒരു ആണവ യുദ്ധത്തിന് തന്നെ തടയിടുന്ന കരാറിന്‍റെ കാലാവധി കഴിയുന്ന സാഹചര്യത്തിൽ അമേരിക്കയുടെ ഈ നിലപാട് ആശങ്ക ഉണർത്തുന്നുണ്ട്
കരാറിന്‍റെ കാലാവധി കഴിയുന്നത് ലോകസമാധാനത്തിന് തന്നെ ഭീഷണിയാണെന്നാണ് യു എൻ സെക്രട്ടറി ജനറൽ ഗുട്ടറസ് അഭിപ്രായപ്പെട്ടത് . ലോക വ്യാപകമായി ആണവ വ്യാപാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയും റഷ്യയും ഒപ്പുവെച്ച കരാറാണ് ഇന്ന് അവസാനിച്ചത് .

1987ലായിരുന്നു ഇരുരാജ്യങ്ങളുടെയും പ്രസിഡന്‍റുമാര്‍ തമ്മില്‍ കരാര്‍ ഒപ്പുവച്ചത്. മധ്യദൂര ആണവശക്തി കരാര്‍ (ഐ.എന്‍.എഫ്) യു.എസ് പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗന്റെയും സോവിയറ്റ് ലീഡറായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവിന്റെയും കാലത്ത് ഒപ്പുവെച്ചതാണ്.

ഈ കരാർ അനുസരിച് 500 മുതൽ 5500 കിലോമീറ്റർ വരെ പരിധിയുള്ള മിസൈലുകളുടെ പരീക്ഷണം നിരോധിക്കപ്പെട്ടിരുന്നു. റഷ്യ തുടർച്ചയായി കരാർ ലംഘിക്കുന്നുവെന്ന് അമേരിക്ക നേരത്തെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽ കരാർ പുതുക്കാനില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയത്.

അമേരിക്ക തീരുമാനം അറിയിച്ചതിന് പിന്നാലെ റഷ്യയും കരാറിൽ നിന്ന് പിൻമാറുകയാണെന്ന് അറിയിക്കുകയായിരുന്നു. മുന്നോട്ടുള്ള കാലത്തിൽ മികച്ച കരാറുമായി അമേരിക്കയും റഷ്യയും മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷയെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് പറഞ്ഞു

ഇതിനിടെ 2021 ല്‍ കാലാവധി തീരുന്ന ആണവായുധ നിയന്ത്രണ കരാര്‍ പുതുക്കുന്നതില്‍ അമേരിക്കയ്ക്ക് താല്‍പര്യമില്ലെന്നു വ്ലാഡിമിര്‍ പുടിന്‍ കുറ്റപ്പെടുത്തി. ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള അധികാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് 2010ലാണ് അന്നത്തെ അമേരിക്കന്‍ പ്രസി‍ഡന്റ് ബാരക് ഒബാമയും റഷ്യന്‍ പ്രസ‍ി‍ഡന്റ് ദിമിത്രി മെദ്‌വദേവും തമ്മില്‍ കരാര്‍ ഒപ്പുവെച്ചത്. സ്ട്രാറ്റജിക് ആംസ് റി‍ഡക്ഷന്‍ ട്രീറ്റി എന്ന സ്റ്റാര്‍ട്ട് കരാറിന്റെ കാലാവധി തീരാന്‍ രണ്ടുവര്‍ഷം മാത്രം ബാക്കിയുള്ളപ്പോളാണ് ഇതില്‍ നിന്ന് പിന്‍മാറേണ്ടിവരുമെന്ന മുന്നറിയിപ്പുമായി റഷ്യ രംഗത്തുവരുന്നത്. കരാര്‍ തുടരാമെന്ന് റഷ്യ പലതവണ വ്യക്തമാക്കിയെങ്കിലും ഇക്കാര്യത്തില്‍ അമേരിക്ക ഒട്ടും താല്‍പര്യം കാണിക്കുന്നില്ലെന്ന്ആണ് പുടിൻ പറഞ്ഞത്

ആണവായുധ നിയന്ത്രണ വിഷയത്തിലെ അമേരിക്കയുടെ ഈ നടപടിയ്ക്ക് ലോകം വലിയ വിലകൊടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പും പുടിന്‍ നല്‍കിയിരുന്നു. . റഷ്യ 30 ശതമാനവും അമേരിക്ക 25 ശതമാനവും ആണവായുധങ്ങള്‍ കുറയ്ക്കുമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. ബാലിസ്റ്റിക് മിസൈല്‍വേധ സംവിധാനം ഉപയോഗിക്കുന്നതില്‍ നിന്ന് ഇരുരാജ്യങ്ങളെയും സ്റ്റാര്‍ട്ട് കരാര്‍ വിലക്കിയിരുന്നു. റഷ്യയുമായി 32 വര്‍ഷം പഴക്കമുള്ള മധ്യദൂര ആണവശക്തി കരാറില്‍ നിന്ന് നേരത്തെ അമേരിക്ക ഏകപക്ഷീയമായി പിന്‍മാറിയിരുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (27 minutes ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (41 minutes ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (45 minutes ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (54 minutes ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (1 hour ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (1 hour ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (1 hour ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (1 hour ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (1 hour ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (2 hours ago)

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (2 hours ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (3 hours ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (3 hours ago)

വീണ വിജയൻറെ ഇന്റർനെറ്റ് കോളുകള്‍..ED മൂടോടെ തൂക്കി..! ദുബായിലേക്ക് 85 ലക്ഷം മറിച്ചു..?! വിവേകിന് എല്ലാം അറിയാം..?!  (3 hours ago)

Malayali Vartha Recommends