ഹൈദരാബാദ് നൈസാമിന്റെ ലണ്ടനിലെ നിക്ഷേപം സംബന്ധിച്ച അവകാശത്തർക്കക്കേസിൽ പാക്കിസ്ഥാന് തിരിച്ചടി; 70 വര്‍ഷം പഴക്കമുള്ള കേസില്‍ ഇന്ത്യയുടെ അവകാശവാദം ശരിവച്ച് ഇന്ത്യക്കും നൈസാമിന്റെ പിന്തുടര്‍ച്ചാവകാശികള്‍ക്കും അനുകൂലമായി ബ്രിട്ടീഷ് ഹൈക്കോടതിയുടെ വിധി

ഹൈദരാബാദ് നൈസാമിന്റെ ലണ്ടനിലെ നിക്ഷേപം സംബന്ധിച്ച അവകാശത്തർക്കക്കേസിൽ ഇന്ത്യയ്ക്ക് അനുകൂലവിധി. ഇന്ത്യാവിഭജനസമയത്ത് നൈസാം ലണ്ടൻ ബാങ്കിൽ നിക്ഷേപിച്ച വൻതുക സംബന്ധിച്ചാണ് ഇന്ത്യയും പാകിസ്താനും തർക്കമുണ്ടായത്. 70 വര്‍ഷം പഴക്കമുള്ള ഈ കേസില്‍ ഇന്ത്യയുടെ അവകാശവാദം ശരിവെച്ചുകൊണ്ടാണ് ഇന്ത്യക്കും നൈസാമിന്റെ പിന്തുടര്‍ച്ചാവകാശികള്‍ക്കും അനുകൂലമായി ബ്രിട്ടീഷ് ഹൈക്കോടതിയുടെ വിധിയുണ്ടായത്.
നൈസാം ഉസ്മാന്‍ അലി ഖാന്റെ നിക്ഷേപമായ 35 ദശലക്ഷം പൗണ്ട് (306 കോടി രൂപ) സംബന്ധിച്ചാണ് കേസ് നിലനിന്നത്. ഈ തുക എട്ടാമത്തെ നൈസാമിനും ഇന്ത്യക്കും അവകാശപ്പെട്ടതാണെന്ന് ജസ്റ്റിസ് മാര്‍ക്യുസ് സ്മിത്ത് വിധിച്ചു. സ്വത്തിന്‍മേലുള്ള പാകിസ്താന്റെ അവകാശവാദങ്ങള്‍ കോടതി തള്ളുകയും ചെയ്തു. നൈസാമിന്റെ സ്വത്തില്‍ അവകാശമുന്നയിക്കാന്‍ പാകിസ്ഥാന് നിയമപരമായി സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ലണ്ടനിലെ നാഷണല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ബാങ്ക് കൈവശം വച്ചിരിക്കുന്ന നിസാമിന്റെ സ്വത്തിന്റെ അവകാശം പാകിസ്ഥാന്‍ ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നു.
വിഭജനത്തിനുശേഷം ഹൈദരാബാദിലെ ഏഴാമത്തെ നിസാം മിര്‍ ഉസ്മാന്‍ അലി ഖാന്‍ ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരാന്‍ വിസമ്മതിച്ചിരുന്നു. അധിനിവേശത്തെ ഭയന്ന് അദ്ദേഹം പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ ഹബീബ് ഇബ്രാഹിം റഹിംത്തൂളയുടെ ലണ്ടന്‍ അക്കൗണ്ടിലേക്ക് സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ഒരു മില്യണ്‍ പൗണ്ട് കൈമാറി. ഈ പണം തന്റെ കുടുംബത്തിന്റേതാണെന്ന് നിസാമിന്റെ ഏഴാമത്തെ ചെറുമകന്‍ മുഖര്‍റാം ജാ അവകാശപ്പെട്ടിരുന്നു. അവകാശവാദത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ പിന്തുണച്ചു.
എന്നാല്‍ 1948 ല്‍ ഹൈദരാബാദ് പിടിച്ചെടുക്കുന്നതിന് മുമ്ബ് നിസാമിന് നല്‍കിയ ആയുധങ്ങള്‍ക്ക് പകരമായാണ് ഫണ്ട് കൈമാറിയതെന്നും അതിനാല്‍ ഇത് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും 2013 ല്‍ പാകിസ്ഥാന്‍ വാദമുന്നയിച്ചിരുന്നു. ഇന്ത്യയുടെ കൈവശമല്ലാതെ സൂക്ഷിക്കാനാണ് ഫണ്ട് അയച്ചതെന്നും പാക്കിസ്ഥാന്‍ പറഞ്ഞിരുന്നു. എന്നാല്‍ നാറ്റ് വെസ്റ്റ് ബാങ്കിലെ പണം ആയുധത്തിനുപകരം നല്‍കിയതായി തെളിവുകളില്ലെന്ന് ജഡ്ജി പറഞ്ഞു. ഹൈദരാബാദ് നിയമവിരുദ്ധമായി കൂട്ടിച്ചേര്‍ക്കപ്പെട്ടുവെന്ന പാകിസ്ഥാന്റെ വാദവും കോടതി തള്ളുകയായിരുന്നു.
നൈസാമിന്റെ നിക്ഷേപമായ 35 മില്ല്യണ്‍ പൗണ്ട് തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് കാണിച്ച് പാകിസ്ഥാനാണ് കേസിന് പോയത്. നൈസാമിന്റെ പിന്തുടര്‍ച്ചക്കാരനായ മുക്കാറം ഝായും അദ്ദേഹത്തിന്റെ സഹോദരന്‍ മുഫക്കം ഝായും സ്വത്തില്‍ അവകാശമുന്നയിച്ചതോടെ ഇന്ത്യ അവര്‍ക്ക് പിന്തുണ നല്‍കി. നാറ്റ്‌വെസ്റ്റ് ബാങ്കിലാണ് ഹൈദരാബാദ് നൈസാം വന്‍തുക നിക്ഷേപിച്ചത്. നൈസാം ലണ്ടനില്‍ നിക്ഷേപിച്ച സ്വത്തുക്കള്‍ തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് മുക്കാറം ഝാക്കെതിരെ 2013ലാണ് പാകിസ്ഥാന്‍ പരാതി നല്‍കിയത്. ലണ്ടനിലെ റോയല്‍ കോര്‍ട്ടാണ് കേസില്‍ അന്തിമ വിധി പുറപ്പെടുവിച്ചത്. നൈസാമിന്റെ സ്വത്തില്‍ അവകാശമുന്നയിക്കാന്‍ പാകിസ്ഥാന് നിയമപരമായി സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
1948ലാണ് കേസ് തുടങ്ങുന്നത്. ഹൈദരാബാദ് നൈസാമായിരുന്ന മിര്‍ ഒസ്മാന്‍ അലി ഖാന്‍ ഒരു മില്ല്യണ്‍ പൗണ്ടും ഒരു ഗിന്നിയും ലണ്ടനിലെ ബാങ്കില്‍ നിക്ഷേപിച്ചു. ബ്രിട്ടനിലെ പാകിസ്ഥാന്റെ ഹൈക്കമ്മീഷണറുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. ഹൈദരാബാദ് ആ സമയം ഇന്ത്യയില്‍ ലയിച്ചിരുന്നില്ല. 1950ല്‍ തന്റെ അനുവാദമില്ലാതെ പണം കൈമാറ്റം ചെയ്യരുതെന്നും പണം തിരികെ വേണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, പാകിസ്ഥാനുമായി കരാറില്ലാതെ പണം നിരികെ നല്‍കാനാകില്ലെന്ന് ബാങ്ക് അറിയിച്ചു. അതോടെ അദ്ദേഹം ബാങ്കിനെതിരെ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ പരാതി നല്‍കി. അദ്ദേഹത്തിന്റെ മരണ ശേഷം നിക്ഷേപം മരവിപ്പിച്ചു. 2013ല്‍ നിക്ഷേപത്തില്‍ പാകിസ്ഥാന്‍ അവകാശം ഉന്നയിച്ചതോടെ നൈസാമിന്റെ പിന്തുടര്‍ച്ചക്കാര്‍ക്ക് ഇന്ത്യ പിന്തുണ നല്‍കുകയായിരുന്നു.
ഹൈദരാബാദ് നൈസാമിന്റെ ഏഴാമത്തെ പേരമകനാണ് മുക്കാറം ഝാ. അദ്ദേഹം ഇപ്പോള്‍ തുര്‍ക്കിയിലാണ് താമസിക്കുന്നത്. 1980 വരെ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരിലൊരാളായിരുന്നു മുക്കാറം ഝാ. എന്നാല്‍, മൂന്നാം ഭാര്യയുമായുള്ള വിവാഹ മോചന കേസില്‍ സ്വത്ത് വീതിക്കപ്പെട്ടതോടെ അദ്ദേഹത്തിന് പദവി നഷ്ടപ്പെട്ടു. പിന്നീട് തുര്‍ക്കിയില്‍ സ്ഥിര താമസമാക്കുകയായിരുന്നു. കേസ് ആരംഭിക്കുമ്പോള്‍ മുക്കാറം കുട്ടിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ 80ാം വയസില്‍ അനുകൂല വിധിയുണ്ടായതില്‍ സന്തോഷമുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha