ലോകത്തെ വീണ്ടും ലോകത്തെ 'മിസൈല്‍ മുനയില്‍' നിര്‍ത്തി ഉത്തര കൊറിയ; ഇത് ലോകത്തെ കുളംതോണ്ടാന്‍ തന്നെ

ഇടവേളയ്ക്കു ശേഷം ലോകത്തെ വീണ്ടും ലോകത്തെ 'മിസൈല്‍ മുനയില്‍' നിര്‍ത്തി ഉത്തര കൊറിയ. യുഎസുമായുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ പഴയ നശീകരണ ചിന്താഗതിയിലേക്ക് മടങ്ങിയ ഉത്തര കൊറിയ, പുതിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചാണു ഭീഷണി മുഴക്കിയത്. സമുദ്രത്തില്‍നിന്നു വിക്ഷേപിക്കാവുന്ന പുകുക്‌സോങ് 3 മിസൈലിന് ആണവായുധം വഹിക്കാനും ശേഷിയുണ്ടെന്ന് ഉത്തര കൊറിയ സമ്മതിച്ചുകഴിഞ്ഞു
കടലിനടിയില്‍ നിന്ന് തൊടുത്ത മിസൈല്‍ ആകാശത്തേക്ക് കുതിക്കുന്ന മിസൈലിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. കടലിനടിയില്‍ മുങ്ങിക്കപ്പലില്‍ നിന്നാണ് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തത്. പരീക്ഷണം വിജയമായിരുന്നുവെന്ന് ഉത്തര കൊറിയ അവകാശപ്പെട്ടു. അമേരിക്കയുമായി ആണവ വിഷയത്തില്‍ ചര്‍ച്ചനടക്കാനിരിക്കെയാണ് മിസൈല്‍ പരീക്ഷണം. പരസ്പരം പോര്‍വിളിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും ചര്‍ച്ചയ്ക്ക് തയ്യാറായ ശേഷമുള്ള ഉത്തര കൊറിയയുടെ ഏറ്റവും വലിയ പ്രകോപനമായാണ് ഈ മിസൈല്‍ പരീക്ഷണത്തെ പലരും വിലയിരുത്തുന്നത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അടക്കം ഉത്തരകൊറിയ രഹസ്യമായി വികസിപ്പിക്കുന്നതായ വാര്‍ത്തകള്‍ക്കിടെയാണ് ഇന്നത്തെ പരീക്ഷണം. പ്രതിരോധ ശാസ്ത്രജ്ഞന്മാര്‍ക്ക് കിം ജോങ് ഉന്‍ അഭിനന്ദനം അറിയിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ പരീക്ഷണ വേളയിലെ പോലെ ഇത് നേരിട്ട് വീക്ഷിക്കാന്‍ പക്ഷേ കിം എത്തിയില്ല.
പുഗുസോങ്-3 എന്ന് പേരിട്ട മിസൈല്‍ കടലിനടിയിലുണ്ടായിരുന്ന മുങ്ങിക്കപ്പലില്‍ നിന്ന് മുകളിലേക്ക് തൊടുക്കുകയായിരുന്നു. രാജ്യത്തിന്റെ ഔദ്യോഗിക ദിനപത്രമായ റൊഡോങ് ചിത്രങ്ങള്‍ സഹിതം രണ്ട് പേജാണ് മിസൈലിനെ കുറിച്ച് ഫീച്ചര്‍ നല്‍കിയത്. കറുപ്പും വെളുപ്പും ചേര്‍ന്ന നിറത്തിലുള്ള മിസൈല്‍ വെള്ളത്തിന്റെ ഉപരിതലം കടന്ന് റോക്കറ്റിന്റെ എന്‍ജിന്‍ ആകാശത്തേക്ക് കുതിക്കുന്നതാണ് ചിത്രം. ദക്ഷിണ കൊറിയയും ജപ്പാന്‍ പ്രധാനമന്ത്രിയും ആശങ്ക രേഖപ്പെടുത്തുകയും മിസൈല്‍ പരീക്ഷണത്തെ അപലപിക്കുകയും ചെയ്തു. 2016 ല്‍ പരീക്ഷിച്ച മിസൈലിന്റെ പുതിയ പതിപ്പാണിതെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിധിയും ശേഷിയും പുതിയ പതിപ്പില്‍ കൂടുതലാണ്.
'പുറത്തുനിന്നുള്ള ഭീഷണി ചെറുക്കാനും സ്വയംരക്ഷയ്ക്കുമുള്ള' പരീക്ഷണം വിജയമായി എന്നായിരുന്നു ഉത്തര കൊറിയയുടെ വാര്‍ത്താ ഏജന്‍സി കെസിഎന്‍എയുടെ അറിയിപ്പ്. മുന്‍പത്തെ പോലെ ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഭരണാധികാരി കിം ജോങ് ഉന്‍ വിക്ഷേപണം വീക്ഷിക്കുന്ന ചിത്രം ഇത്തവണ പുറത്തുവന്നിട്ടില്ല. 1990ല്‍ നിര്‍മിച്ച റോമിയോ ക്ലാസ് അന്തര്‍വാഹിനികളാണ് ഉത്തര കൊറിയയുടെ പക്കലുള്ളത്.
അതേസമയം അണ്വായുധങ്ങളുടെയും ഭൂഖണ്ഡാന്തര മിസൈലുകളുടെയും തുടര്‍പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതായി കിം ജോങ് ഉന്‍ 2018 ഏപ്രിലില്‍ പ്രഖ്യാപിച്ചതു ലോകം ഏറെ ആശ്വാസത്തോടെയാണു കേട്ടത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കിമ്മുമായുള്ള ഉച്ചകോടിക്കു മുന്നോടിയായിരുന്നു പ്രഖ്യാപനം. അപ്പോഴും അണ്വായുധങ്ങളോ ബാലിസ്റ്റിക് മിസൈലുകളോ ഉപേക്ഷിക്കുമെന്ന സൂചന ഉത്തര കൊറിയ നല്‍കിയിരുന്നില്ല. ആവശ്യമായ അണ്വായുധങ്ങളും മിസൈലുകളും വിജയകരമായി വികസിപ്പിച്ചു കഴിഞ്ഞതിനാല്‍ രാജ്യത്തെ ഏക ആണവപരീക്ഷണ കേന്ദ്രമായ പന്‍ഗീരിയ അടച്ചുപൂട്ടുമെന്നും വാഗ്ദാനമുണ്ടായിരുന്നു. കൊറിയന്‍ മേഖലയിലെ സമാധാനത്തിനായുള്ള നയതന്ത്രനീക്കങ്ങളില്‍ നിര്‍ണായക ചുവടുവയ്പായാണ് ഉത്തര കൊറിയയുടെ പ്രഖ്യാപനം വിലയിരുത്തപ്പെട്ടത്. ഇത് ഉത്തരകൊറിയയ്ക്കും ലോകത്തിനും സദ്വാര്‍ത്തയാണെന്നു ട്രംപ് ട്വീറ്റ് ചെയ്തു. പ്രഖ്യാപനത്തെ യൂറോപ്യന്‍ യൂണിയനും ഉത്തര കൊറിയയുടെ ഏക സഖ്യകക്ഷിയായ ചൈനയും ജപ്പാനും സ്വാഗതം ചെയ്തു. ഐക്യരാഷ്ട്ര സംഘടന, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധങ്ങളെ തുടര്‍ന്നാണു കിം വിട്ടുവീഴ്ചയ്ക്കു തയാറായത്.
https://www.facebook.com/Malayalivartha