ലോകത്തിലെ ഏറ്റവും വില കൂടിയ ചോക്ലേറ്റ് ഇവിടെയുണ്ട്: വില കേട്ട് ഞെട്ടല്ലേ !
ചോക്ലേറ്റ് ഇഷ്ട്ടമില്ലാത്തവരായി ആരും കാണില്ല. എന്നാൽ ഇതാ ലോകത്തിലെ ഏറ്റവും വില കൂടിയ ചോക്ലേറ്റ് ഇവിടെയുണ്ട്. പക്ഷെ വില കേട്ട് ആരും ഞെട്ടരുത് എന്ന് മാത്രം. എഫ്എംസിജി കമ്പനിയായ ഐടിസിയാണ് വിലയേറിയ ചോക്ലേറ്റ് ഇപ്പോൾ വിപണിയിൽ ഇറക്കിയത്. ഐടിസിയുടെ പ്രീമിയം ചോക്ലേറ്റ് ബ്രാന്‍ഡായ 'ഫാബെല്ല്ലെ എക്സ്ക്വിസിറ്റ്' ആണ് വില കൂടിയ ഈ ചോക്ലേറ്റ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ചോക്ലേറ്റിന്റെ വിലയാകട്ടെ ഏകദേശം 4.3 ലക്ഷം രൂപ.
പ്രത്യേക രുചിക്കൂട്ടും ലോകത്തിലെ തന്നെ ഏറ്റവും മികച്ച കൊക്കോയും ചേർത്താണ് ചോക്ലേറ്റ് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് ഇതിന്റെ പ്രത്യേകത. ബുധനാഴ്ച മുതല്‍ ചോക്ലേറ്റ് ലഭിക്കും. കൈകൊണ്ട് തടിയില്‍ തീര്‍ത്ത ബോക്സിലായിരിക്കും ചോക്ലേറ്റ് ഉണ്ടാവുക. ബോക്സിൽ 15 ചോക്ലേറ്റുകളായിരിക്കും. ചോക്ലേറ്റിന് ഓരോന്നിനും 15 ഗ്രാമാണ് തൂക്കം ലോകത്തിൽ തന്നെ ഏറ്റവും നിലവാരമുള്ള ചോക്ലേറ്റ് ബ്രാന്‍ഡ് സൃഷ്ടിക്കാനാണ് ഫാബെല്ലെയിലൂടെ ഐടിസി ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha