കിഴക്കന്‍ ലണ്ടനില്‍ 39 മൃതദേഹങ്ങള്‍ ഒരു കണ്ടെയ്നറിനുള്ളില്‍
കിഴക്കന്‍ ലണ്ടനിലെ ഗ്രേസില്‍ ബള്‍ഗേറിയയില്‍നിന്നുള്ള ഒരു കണ്ടെയ്നറിയുള്ളില്നിന്ന് 39 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് ബ്രിട്ടിഷ് പൊലീസ്.
ഗ്രേസിലെ ഒരു വ്യവസായ പാര്‍ക്കിനുള്ളില്‍ നിന്നാണ് മൃതദേഹങ്ങള്‍ അടങ്ങിയ കണ്ടെയ്നര്‍ കണ്ടെത്തിയതെന്നാണ് പ്രാഥമിക സൂചന. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് എസെക്സ് പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ചു വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വടക്കന്‍ അയര്‍ലന്‍ഡ് സ്വദേശിയായ വാഹനത്തിന്റെ ഡ്രൈവറെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ 25- കാരനാണ്.
മരിച്ചവരില്‍ ഒരു കുട്ടിയുമുള്‍പ്പെടുമെന്ന് എസെക്സ് പൊലീസ് അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 1.40-ന് സംഭവം അറിഞ്ഞയുടനെ ആംബുലന്‍സുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സ്ഥലത്ത് എത്തിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha