Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

രാജ്യാന്തര മനുഷ്യാവകാശ സംഘടനകളെ ആശങ്കയില്‍ ആഴ്ത്തിക്കൊണ്ട് ദക്ഷിണകൊറിയ, ഉത്തര കൊറിയയ്ക്ക് രണ്ട് പൗരന്മാര തിരികെകൊടുത്തു

11 NOVEMBER 2019 01:44 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ഏകാധിപത്യ ക്രൂരതകള്‍ താങ്ങാനാകാതെ ആയിരങ്ങളാണ് അതിര്‍ത്തി കടന്ന് ദക്ഷിണ കൊറിയയില്‍ അഭയം പ്രാപിക്കുന്നത്. എന്നാല്‍ ദക്ഷിണ കൊറിയയില്‍ അഭയം തേടിയിരിക്കുന്ന ഉത്തര കൊറിയക്കാരുടെ നെഞ്ചില്‍ ഇപ്പോള്‍ തീയാണ്.

ദക്ഷിണ കൊറിയന്‍ സമുദ്രാതിര്‍ത്തി കടന്നു വന്ന ബോട്ടില്‍ നിന്നു പിടികൂടിയ രണ്ട് ഉത്തരകൊറിയക്കാരായ 20-വയസ്സുകാരന്മാരെ കൊലപാതകികളെന്ന് ആരോപിച്ച് ഉത്തര കൊറിയയ്ക്കു കൈമാറിക്കഴിഞ്ഞു ദക്ഷിണ കൊറിയ. അഭയാര്‍ഥികളായി കണക്കാക്കാതെ, സത്യമെന്താണെന്നു പോലും തിരക്കാതെ ദക്ഷിണ കൊറിയ നടത്തിയ ഈ നീക്കം രാജ്യാന്തര മനുഷ്യാവകാശ സംഘടനകളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

പലപ്പോഴും ഉത്തര കൊറിയന്‍ മത്സ്യബന്ധന ബോട്ടുകള്‍ ദക്ഷിണ കൊറിയന്‍ തീരത്തെത്താറുണ്ട്. അതിലുള്ളവരെ അഭയാര്‍ഥികളായി സ്വീകരിക്കുകയാണ് പതിവ്. തിരികെ പോകാന്‍ ആഗ്രഹിക്കുന്നവരെ അതിനും അനുവദിക്കും. കൊറിയന്‍ യുദ്ധത്തിനു ശേഷം ഇതുവരെ 32,000ത്തോളം ഉത്തര കൊറിയക്കാര്‍ ദക്ഷിണ കൊറിയയിലേക്കു പലായനം ചെയ്തിട്ടുണ്ടെന്നാണു കണക്ക്. ഭൂരിപക്ഷം പേരും ചൈന വഴിയാണു കടക്കുന്നത്. ഇക്കഴിഞ്ഞ 20 വര്‍ഷത്തിനിടെയായിരുന്നു ഏറ്റവും കൂടുതല്‍ പലായനം.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഉത്തര കൊറിയയിലെ കിംചായേക്ക് തുറമുഖത്തു നിന്ന് 19 പേരുമായി പ്രസ്തുത ബോട്ട് പുറപ്പെട്ടത്. കണവകളെ പിടികൂടുന്നതിനായിരുന്നു യാത്ര. മാസങ്ങളോളം കടലില്‍ കഴിഞ്ഞ് മത്സ്യബന്ധനമായിരുന്നു ഇവരുടെ രീതി. റഷ്യയ്ക്കു സമീപവും മറ്റുമായിട്ടായിരുന്നു മത്സ്യബന്ധനം. ദക്ഷിണ കൊറിയന്‍ സമുദ്രാതിര്‍ത്തി കടന്നു വന്ന ബോട്ടിനെ നാവികസേനാകപ്പല്‍ പിന്തുടര്‍ന്നു മുന്നറിയിപ്പ് നല്‍കിയിരുന്നു. മൂന്നാം ദിവസവും ഇവരെ പ്രദേശത്തു കണ്ടതോടെ ബോട്ട് പരിശോധനയിലാണ് ക്യാപ്റ്റന്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. തുടര്‍ന്നാണ് നാവികസേന അവരെ അറസ്റ്റ് ചെയ്തത്.

പീഡിപ്പിച്ചതിനുള്ള പ്രതികാരമായിട്ടായിരുന്നു ക്യാപ്റ്റനെ കൊലപ്പെടുത്തിയതത്രേ. ഇതു മറ്റുള്ളവര്‍ അറിഞ്ഞതോടെ രഹസ്യം മറയ്ക്കാനായി 15 പേരെയും കൊലപ്പെടുത്തി. മര്‍ദിച്ചായിരുന്നു കൊലപാതകമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. തിരികെ ബോട്ടില്‍ കിംചായേക്കിലെത്തി ഉത്തര കൊറിയയിലെ തന്നെ മറ്റൊരു ഭാഗത്തേക്കു നീങ്ങാനായിരുന്നു മൂവരുടെയും തീരുമാനം. എന്നാല്‍ തുറമുഖത്തിനു സമീപത്തു വച്ച് രണ്ടു പേര്‍ അറസ്റ്റിലായി. മൂന്നാമന്‍ ബോട്ടുമായി രക്ഷപ്പെട്ടു.

ഇവരുടെ ഭാവിയെന്തെന്നത് ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. 1950/53-ലെ കൊറിയന്‍ യുദ്ധത്തിനു ശേഷം ഇതാദ്യമായാണ് ദക്ഷിണ കൊറിയയിലെത്തിയ ഉത്തര കൊറിയക്കാരെ തിരികെ അയയ്ക്കുന്നതെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. കടലില്‍ വച്ച് ബോട്ടിലെ 16 പേരെയും കൊലപ്പെടുത്തിയെന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള കേസ്. തുടര്‍ന്ന് ഉത്തരകൊറിയയ്ക്കു കൈമാറുകയായിരുന്നു. അഭയാര്‍ഥികളെന്ന പരിഗണന നല്‍കി ദക്ഷിണ കൊറിയയില്‍ തന്നെ വിചാരണയ്ക്കുള്ള അവസരം പലര്‍ക്കും നേരത്തേ നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അതു പാലിച്ചില്ലെന്നാണു വിമര്‍ശനം. എന്നാല്‍ നടത്തിയ കൊലപാതകത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് ഇരുവരെയും ഉത്തരകൊറിയയ്ക്കു കൈമാറിയതെന്നാണ് ദക്ഷിണ കൊറിയ പറയുന്നത്. അഭയാര്‍ഥികള്‍ക്കായുള്ള രാജ്യാന്തര നിയമം ഇവര്‍ക്കു ബാധകമാകില്ലെന്നും വ്യക്തമാക്കി.

ദക്ഷിണ കൊറിയയില്‍ അഭയം പ്രാപിക്കാനെത്തിയവരാണ് എന്നായിരുന്നു ഇരുവരും ആദ്യം പറഞ്ഞത്. എന്നാല്‍ അറസ്റ്റ് ഒഴിവാക്കാനുള്ള തന്ത്രമാണത് എന്നായിരുന്നു ദക്ഷിണ കൊറിയ വ്യക്തമാക്കിയത്. അന്വേഷണത്തിനൊടുവില്‍ കര അതിര്‍ത്തി വഴി ഇരുവരെയും കൈമാറാനുള്ള തീരുമാനം ഉത്തരകൊറിയയെ അറിയിക്കുകയും ചെയ്തു.

കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ ചെയ്ത ശേഷം ദക്ഷിണകൊറിയയിലെത്തിയ ഉത്തരകൊറിയക്കാര്‍ ദക്ഷിണ കൊറിയന്‍ തടവറകളിലുണ്ട്. തങ്ങളുടെ പൗരന്മാരെ മനഃപൂര്‍വം തടവിലാക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയ എന്നാണ് ഉത്തര കൊറിയയുടെ ആരോപണം. ഇതിന്റെ പേരില്‍ ഇപ്പോഴും ഇരുരാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ട്. എന്നാല്‍ അഭയാര്‍ഥികളായി എത്തിയവര്‍ ഉത്തര കൊറിയയില്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ശിക്ഷ അനുഭവിക്കേണ്ടി വരാറുണ്ട്. ഈ രീതി ഇപ്പോള്‍ പിടികൂടിയ രണ്ടു പേര്‍ക്ക് ബാധകമാക്കിയില്ലെന്നാണ് പ്രധാന വിമര്‍ശനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (15 minutes ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (30 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (53 minutes ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (1 hour ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (1 hour ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (1 hour ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (2 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (3 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (3 hours ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (3 hours ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (3 hours ago)

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...  (3 hours ago)

Malayali Vartha Recommends