തനിക്ക് ലൈംഗിക പ്രവര്‍ത്തികള്‍ സാധ്യമല്ലെന്ന് റോബോട്ട് സോഫിയ; ലിസ്ബണില്‍ നടക്കുന്ന ലോക വെബ് ഉച്ചകോടിയില്‍ മാധ്യമങ്ങളുമായി സംവദിക്കവെ സോഫിയ നടത്തിയ പ്രതികരണം നിര്‍മ്മാതാക്കളെ അടക്കം ഞെട്ടിച്ചു
ലിസ്ബണില്‍ നടക്കുന്ന ലോക വെബ് ഉച്ചകോടിയില്‍ മാധ്യമങ്ങളുമായി സംവദിക്കവെ എപ്പോഴെങ്കിലും പ്രണയത്തിലായിട്ടുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് ലൈംഗിക പ്രവര്‍ത്തികള്‍ സാധ്യമല്ലെന്ന് റോബോട്ട് സോഫിയയുടെ അഭിപ്രായപ്രകടനം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യസമാനമായി ആളുകളുമായി സംവേദനം നടത്താന്‍ സാധിക്കുന്ന റോബോട്ടാണ് സോഫിയ. ആളുകളുടെ ചോദ്യത്തിന് മറുപടി നല്‍കാനുള്ള പ്രോഗ്രാമിംഗ് ഇതില്‍ നടത്തിയിട്ടുണ്ട്. കേള്‍ക്കുന്ന കാര്യങ്ങള്‍ പഠിച്ചും മുഖഭാവങ്ങള്‍ മനസിലാക്കിയും സോഫിയ പ്രതികരിക്കും. എന്നാല്‍ സോഫിയ ലിസ്ബണില്‍ നടത്തിയ പ്രതികരണം സോഫിയയുടെ നിര്‍മ്മാതാക്കളെ അടക്കം ഞെട്ടിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha