പിറകിൽ മാത്രമല്ല, നെറ്റിയിലും വാൽ; മൃഗസംരക്ഷണ കേന്ദ്രത്തില്‍ ഉപേക്ഷിക്കപ്പെട്ട നായ കുട്ടി ഞെട്ടിക്കുന്നു
മൃഗസംരക്ഷണ കേന്ദ്രത്തില്‍ ഉപേക്ഷിക്കപ്പെട്ട നായ കുട്ടി. നായകുട്ടിയെ കണ്ട മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ ഞെട്ടി. നായക്കുട്ടിയുടെ നെറ്റിയുടെ നടുവിലായി ഒരു കുഞ്ഞു വാല് മുളച്ച് നിൽക്കുന്നു. അപൂർവമായ സംഭവമായതിനാൽ എല്ലാവരും ആശ്ച്ചര്യത്തിലാണ്. എന്നാൽ ഈ വാൽ മുറിച്ച് കളയാൻ നിർദേശം വന്നു. പക്ഷേ അവന്റെ യഥാർത്ഥ വാലിന്റെ മൂന്നിലൊന്ന് വലിപ്പമേയുള്ളൂ രണ്ടാം വാലിന്. മറ്റൊരു അവയവത്തോടും ബന്ധപ്പെട്ടല്ല രണ്ടാം വാല് നില്‍ക്കുന്നത്. മൃഗങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ക്കായുള്ള മാക് മിഷനിലെ ഉദ്യോഗസ്ഥര്‍ നായ്ക്കുട്ടിക്ക് ശസ്ത്രക്രിയ ആവശ്യമില്ലെന്നും വാല് നീക്കം ചെയ്യേണ്ടെന്നും പറയുന്നു.
കാരണം ആ വാൽ അസ്വസ്ഥതയുണ്ടാക്കുന്നില്ല. യഥാർത്ഥ വാലിന്റെ മൂന്നിലൊന്ന് വലിപ്പമേയുള്ളൂ രണ്ടാം വാലിന്. മറ്റൊരു അവയവത്തോടും ബന്ധപ്പെട്ടല്ല രണ്ടാം വാല് നില്‍ക്കുന്നത്. നായ കുറച്ചുക്കൂടി വളര്‍ന്ന് വാൽ ഒരു പ്രശ്നമോ അല്ലയോയെന്ന് ഉറപ്പുവരുത്തണമെന്ന് മാക് മിഷനിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അമേരിക്കയിലെ സമൂഹ മാധ്യമങ്ങളിലെ താരമായി മാറി കഴിഞ്ഞു ഈ നായ. ഏതാണ്ട് 10 ആഴ്ചമാത്രമേ പ്രായമുള്ള ഈ നായയുടെ പേര് നര്‍വാള്‍ എന്നാണ്.
https://www.facebook.com/Malayalivartha