ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള സർക്കാറിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞുവെന്ന മുന്നറിയിപ്പുമായി മൗലാന ഫസ്ലുർ റഹ്മാൻ

ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള സർക്കാറിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞുവെന്ന മുന്നറിയിപ്പുമായി മൗലാന ഫസ്ലുർ റഹ്മാൻ. പ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെ ഫയർബ്രാൻഡ് ക്ലറിക്-കം-പൊളിറ്റീഷ്യൻ മൗലാന ഫസ്ലുർ റഹ്മാൻ നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു. ചൊവ്വാഴ്ച തെക്കൻ ഖൈബർ പഖ്തുൻഖ്വയിലെ ബാനു നഗരത്തിൽ നടന്ന കുത്തിയിരിപ്പ് സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടുത്ത മതപുരോഹിതനും ജാമിയത്ത് ഉലമ-ഇ-ഇസ്ലാം-ഫസൽ (ജെയുഐ-എഫ്) നേതാവുമായ അദ്ദേഹം പ്രതിപക്ഷ നേതാക്കളെ “കള്ളന്മാർ” എന്ന് വിളിച്ചു. നമ്മൾ തിരഞ്ഞെടുത്ത” സർക്കാർ ഖാന്റെ സഹോദരിക്ക് ദേശീയ അനുരഞ്ജന ഓർഡിനൻസ് (എൻആർഒ) വാഗ്ദാനം ചെയ്തുവെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ സർക്കാരിൻറെ സമയം കഴിയാൻ പോകുന്നതായും റഹ്മാൻ അവകാശപ്പെടുകയുണ്ടായി. ഈ സർക്കാരിന്റെ വേരുകൾ വെട്ടിമാറ്റിയിരിക്കുന്നുവെന്നും അവയ്ക്ക് ഇനി ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂവെന്നും റഹ്മാൻ മുന്നറിയിപ്പ് നൽകുകയുണ്ടായി.
ഇമ്രാൻ ഖാൻ തന്റെ സഹോദരിക്ക് വേണ്ടി ചെയ്ത പ്രവർത്തി എതിർ പക്ഷത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. ഒരു വർഷത്തിനുള്ളിൽ 70 ബില്യൺ രൂപ നേടാൻ കഴിയുന്ന സമാനമായ തയ്യൽ മെഷീൻ ഞങ്ങൾക്ക് നൽകണമെന്ന ആവശ്യം അദ്ദേഹം ഉയർത്തുകയുണ്ടായി. അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ, കൊലപാതകം, ഭീകരവാദം എന്നീ കുറ്റങ്ങൾ ചുമത്തിയ രാഷ്ട്രീയക്കാർക്കും രാഷ്ട്രീയ പ്രവർത്തകർക്കും ബ്യൂറോക്രാറ്റുകൾക്കും മാപ്പ് നൽകുന്ന ഓർഡിനൻസാണ് 2007 ഒക്ടോബറിൽ പുറപ്പെടുവിച്ച ദേശീയ അനുരഞ്ജന ഓർഡിനൻസ്. ഇത് നടപ്പിലാക്കിയ ഇമ്രാൻ ഖാൻ സർക്കാരിനെതിരെ കനത്ത പ്രതിഷേധം നടക്കുകയാണ്. പാക്കിസ്ഥാന്റെ ഗോർബചേവ് ആകാൻ ഖാൻ ശ്രമിക്കുകയാണെന്ന് റഹ്മാൻ ആക്ഷേപിച്ചു. ഈ മാസം ആദ്യം പ്രധാനമന്ത്രിക്ക് രണ്ട് ദിവസത്തെ സമയപരിധി നൽകിയപ്പോൾ അദ്ദേഹം അതേ പദപ്രയോഗം ഉപയോഗിച്ച് വിമർശനം നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം മുതൽ ഇമ്രാന് ഖാൻ നടത്തിയ പ്രതികരണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. റഹ്മാന്റെ സർക്കാർ വിരുദ്ധ പ്രതിഷേധത്തെ "സർക്കസ്" എന്ന് ഇമ്രാൻ ഖാൻ മുദ്രകുത്തിയിരുന്നു. ആസാദി മാർച്ചിന്റെ പ്രതിഷേധത്തിന്റെ പേരിൽ ഇസ്ലാമാബാദിൽ സർക്കസ് നടന്നതായി പ്രധാനമന്ത്രി ഖാൻ തിങ്കളാഴ്ച പറഞ്ഞിരുന്നു. പാർട്ടിയുടെ 2014 ലെ 126 ദിവസത്തെ പ്രതിഷേധത്തിനെതിരെ പ്രതിഷേധക്കാർക്ക് തലസ്ഥാനത്ത് ഒരു മാസം പോലും താമസിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാക്കൾക്ക് മോശമായ ലക്ഷ്യങ്ങളുണ്ടെന്നും അതിനാലാണ് അവർ രാഷ്ട്രീയത്തിലേക്ക് ധർണ്ണയെ തിരിക്കുന്നതെന്നും ഖാൻ പറഞ്ഞു. നേരത്തെയും റഹ്മാൻ ഇമ്രാൻ ഖാൻ സർക്കാരിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ 'ആസാദി മാർച്ച്' എന്ന് വിളിക്കുന്ന ഒരു വലിയ സർക്കാർ വിരുദ്ധ പ്രതിഷേധ റാലിക്ക് നേതൃത്വം നൽകിയിരുന്നു.
പ്രധാന ആഭ്യന്തര, വിദേശ നയരംഗങ്ങളിൽ പരാജയപ്പെട്ടതിന് റഹ്‌മാൻ ഇമ്രാൻ സർക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു. മാത്രമല്ല പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ മാത്രമാണ് തകർച്ചയിലായതെന്നും മറ്റെല്ലാ പ്രാദേശിക രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥ ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha