രാവിലെ ഉറക്കമുണർന്ന് നോക്കിയപ്പോൾ ഞെട്ടി; കാറിന്റെ ഡോർ തുറന്നു കിടക്കുന്നു; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആരാണെന്ന് മനസിലായി; സംഭവം ഇങ്ങനെ

രാവിലെ ഉറക്കമുണർന്ന് നോക്കിയപ്പോൾ കാറുടമ ആദം ഞെട്ടി. കാറിന്റെ ഡോർ തുറന്നു കിടക്കുന്നു. കള്ളന്മാരെങ്ങാനും കയറിയതായിരിക്കും എന്ന് കരുതി നോക്കിയെങ്കിലും മോഷണം നടന്നിട്ടില്ല. ഇതെങ്ങനെ സംഭവിച്ചുവെന്നറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ആരാണ് ഇത് ചെയ്തത് എന്നറിയാൻ കഴിഞ്ഞത് . കാറിനുള്ളിൽ കയറുന്ന കരടിയുടെ ദൃശ്യങ്ങൾ ആയിരുന്നു കണ്ടത്. കാറിനുള്ളിൽ ഭക്ഷണമുണ്ടോയെന്ന് നോക്കാനായിരിക്കും കരടി ശ്രമിച്ചതെന്നാണ് ആദത്തിന്റെ നിഗമനം. കാറിനുള്ളിൽ കയറി പരിശോധിച്ചെങ്കിലും കരടി കാറിന് നാശനഷ്ടങ്ങളൊന്നും വരുത്തിയിട്ടില്ല. മുന്‍പും വീടിന് സമീപത്ത് കരടികളെ കണ്ടിട്ടുണ്ടെന്നും എന്നാൽ ഇതാദ്യമായാണ് ഒരു കരടി കാറിനുള്ളിൽ കയറുന്നതെന്നും ആദം പറഞ്ഞു.
കാലിഫോർണിയയിലെ സൗത്ത് ലേക്ക് താഹോയിലുള്ള ഒരു വീട്ടിലാണ് നടുക്കുന്ന സംഭവങ്ങൾ നടന്നത്. നവംബർ 16ന് പുലർച്ചെ 1.14നാണ് പുറത്തിട്ടിരിക്കുന്ന കാറിനു സമീപം കൂറ്റൻ കരടി വന്നത്. കാറിന്റെ വാതിൽ തുറന്ന് അകത്തു കടക്കുന്ന കരടിയെ ദൃശ്യങ്ങളിൽ വ്യക്തമായി കാണാൻ സാധിക്കും. ഏറെനേരം കാറിനുള്ളിൽ ചെലവഴിച്ച ശേഷമാണ് കരടി പുറത്തിറങ്ങിയതെന്നതും ഞെട്ടിക്കുന്നു.
https://www.facebook.com/Malayalivartha
























