ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ അജ്ഞാതന്റെ വെടിയേറ്റ് 19 പേര് കൊല്ലപ്പെട്ടു, 70ഓളം പേര്‍ക്ക് പരിക്ക്
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ അജ്ഞാതന്റെ വെടിയേറ്റ് 19 പേര് കൊല്ലപ്പെട്ടു. 70ഓളം പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും പൊലീസ് ഓഫീസര്‍മാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇറാഖ് പ്രധാനമന്ത്രി അദേല്‍ അബ്ദുല്‍ മഹദി രാജി പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
തോക്കുമായെത്തിയ അക്രമകാരി അല്‍-സിങ്ക് പാലത്തിന് സമീപത്തുള്ള പ്രക്ഷോഭകാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിന് ശേഷം സമീപത്തെ കെട്ടിടത്തിന് തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
"
https://www.facebook.com/Malayalivartha