ലൈവ് റിപ്പോര്‍ട്ടിംഗിനിടെ ലോട്ടറി അടിച്ചു; ടിവി റിപ്പോര്‍ട്ടര്‍ രാജിവച്ചു; പിന്നീടായിരുന്നു അമളി പറ്റിയത് അറിഞ്ഞത്
ടിവി അവതാരിക ലൈവായി തന്നെ രാജിവച്ചു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ലോട്ടറിയടിച്ചതാണ് രാജിക്ക് കാരണം. പക്ഷേ അവര്‍ക്ക് കിട്ടിയത് അതിലും വലിയ പണി. സ്പെയിനിലാണ് സംഭവം നടന്നത്. സ്പാനിഷ് ടിവി റിപ്പോര്‍ട്ടര്‍ക്ക് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നതിനിടെ 'തല്‍സമയം' ലോട്ടറിയടിക്കുകയായിരുന്നു . സ്പെയിനിലെ പ്രശസ്തമായ 'എല്‍ ഗോര്‍ഡോ'ക്രിസ്മസ് ലോട്ടറിയുടെ നറുക്കെടുപ്പു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ആര്‍ടിവിഇ ചാനലിലെ നതാലിയ എസ്ക്യുഡെറോയ്ക്ക് ലോട്ടറിയടിക്കുകയായിരുന്നു.
ഒന്നാം സമ്മാനം അടിച്ച വിജയികളുടെ പട്ടിക വായിച്ച് വരുമ്പോഴായിരുന്നു അവര്‍ അക്കാര്യം കാണുന്നത്. 40 ലക്ഷം യൂറോ അടിച്ചവരുടെ പട്ടികയില്‍ സ്വന്തം പേരു കണ്ട് അവര്‍ ആദ്യം ഒന്നു ഞെട്ടി പിന്നീട് തുളളിചാടി കൊണ്ട് തല്‍സമയം അവര്‍ പറഞ്ഞു : ഞാന്‍ നാളെ ജോലിക്കു വരുന്നില്ലാ. മറ്റു വിജയികളുമായി ഒന്നാം സമ്മാനം പങ്കിടേണ്ടതാണെന്ന് അറിഞ്ഞതോടെ 'തല്‍സമയ ലോട്ടറി പ്രകടനത്തില്‍' ട്വിറ്റ് ചെയ്ത് അവര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha