ഒരു വെറൈറ്റി ക്രിസ്തുമസ് ആഘോഷം! ബാങ്ക് കൊള്ള നടത്തി തട്ടിയെടുത്ത പണം ബാങ്കിനു പുറത്ത് വാരിവിതറി ആഘോഷം; ഒടുവില്‍...
ബാങ്കില്‍ കയറിയ മോഷ്ടാവ് ജീവനക്കാരെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം പണം തട്ടിയെടുത്തു. എന്നാല്‍ ബാങ്കിനു പുറത്തിറങ്ങിയ അയാളുടെ ചെയ്തികള്‍ ഏവരേയും അമ്പരപ്പിച്ചു. പുറത്തിറങ്ങിയ അയാള്‍ ബാഗില്‍ നിന്ന് പണം അന്തരീക്ഷത്തിലേക്ക് വാരി എറിയുകയായിരുന്നു. ഒപ്പം 'മെറി ക്രിസ്മസ്' എന്ന് വിളിച്ചുപറയുകയും ചെയ്തുകൊണ്ടിരുന്നു.
തിങ്കളാഴ്ച പകല്‍ യുഎസിലെ കൊളറാഡോയിലാണു സംഭവം. അറുപത്തിയഞ്ചുകാരനായ ഡേവിഡ് വെയ്ന്‍ ഒലിവര്‍ എന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റു ചെയ്തു.
എന്നാല്‍ അറസ്റ്റു ചെയ്യുന്ന സമയത്ത് ഒലിവറിന്റെ കൈവശം ആയുധങ്ങളൊന്നും ഇല്ലായിരുന്നെന്നു പൊലീസ് പറഞ്ഞു.
വഴിയാത്രക്കാരില്‍ ചിലര്‍ പണം തിരികെ നല്‍കിയെങ്കിലും ആയിരക്കണക്കിനു ഡോളര്‍ തിരികെ ലഭിക്കാനുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
https://www.facebook.com/Malayalivartha