ഇറാനിലെ ബുഷെഹര്‍ ആണവ നിലയത്തിന് സമീപം ഭൂകമ്പം... വെള്ളിയാഴ്ച പുലര്‍ച്ചെ 5.23നാണ് ഭൂകമ്പമുണ്ടായത്
ഇറാനിലെ ബുഷെഹര്‍ ആണവ നിലയത്തിന് സമീപം ഭൂകമ്പം. പ്രദേശിക സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 5.23നാണ് ഭൂകമ്പമുണ്ടായത്. ഭൂകമ്പമാപിനിയില്‍ 5.1 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ബുഷെഹറില്‍ നിന്ന് 53 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം. ഭൂമിക്കടിയില്‍ 38 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
എന്നാല്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
"
https://www.facebook.com/Malayalivartha