ലോകത്തെ വിഡ്ഢികളാക്കാന്‍ പാകിസ്താനെ അനുവദിക്കില്ല; ഇത് പാകിസ്ഥാന് മുന്നറിയിപ്പ്

പുതിയ കരസേന മേധാവി എം എം നര്‍വനെ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരിക്കുന്നു . ഭീകരവാദത്തിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ലോകത്തെ വിഡ്ഢികളാക്കാന്‍ പാകിസ്താനെ അനുവദിക്കില്ലെന്നും എം എം നര്‍വനെ പറഞ്ഞു.
ഏതു രീതിയിലും പാകിസ്ഥാനെ നേരിടാൻ ഇന്ത്യ തയ്യാറാണെന്നും കശ്മീർ പുനസംഘടനക്ക് ശേഷം അവിടുത്തെ ഭീകരപ്രവർത്തനം അമർച്ച ചെയ്യാന്‍ കഴിഞ്ഞുവെന്നും അദേഹം വ്യക്തമാക്കി. ഏതു വിധത്തിലുമുള്ള വെല്ലുവിളിയും നേരിടാൻ സൈന്യം തയ്യാറാണെന്നും അദേഹം വ്യക്തമാക്കി . ഭീകരവാദത്തെ ഒരു നയമായി പാകിസ്താൻ ഉപയോഗിക്കുകയാണെന്നും കരസേനാ മേധാവി പറഞ്ഞു.
https://www.facebook.com/Malayalivartha


























