വാഹനാപകടം; യു എ യിൽ രണ്ടു യുവാക്കൾ മരിച്ചു
യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു യുവാക്കൾ മരണപ്പെട്ടു.അസാന് സ്വദേശികളായ സുല്‍ത്താന്‍ ഹംദാന്‍(18 ), നവാഫ് സലീം(19 ) എന്നിവരാണ് മരിച്ചത്. ബുധനാഴ്ചയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു.
യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായി തകര്‍ന്നു. അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ തന്നെ പൊലീസ് പട്രോള്‍, ആംബുലന്‍സ്, പാരമെഡിക്കല്‍ സംഘങ്ങളെ അപകട സ്ഥലത്തേക്ക് അയച്ചിരുന്നുവെന്നു അധികൃതർ അറിയിച്ചു. അപകടകാരണം കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുകയാണ് എന്നും അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha