ഭാരം കുറയ്ക്കാന്‍ പണം മുടക്കി സോഡ വാങ്ങി... കമ്ബനിയെ വിശ്വസിച്ച് നീണ്ട 13 വര്‍ഷം തുടര്‍ച്ചയായി ഡയറ്റ് സോഡ ഉപയോഗിച്ച താന്‍ വഞ്ചിക്കപ്പെട്ടു; കോടതി കയറി ഇറങ്ങി യുവതി... ഒടുക്കം സംഭവിച്ചത് മറ്റൊന്ന്
കമ്ബനിയെ വിശ്വസിച്ച് നീണ്ട 13 വര്‍ഷം തുടര്‍ച്ചയായി ഡയറ്റ് സോഡ ഉപയോഗിച്ച താന്‍ വഞ്ചിക്കപ്പെട്ടെന്ന പരാതിയുമായി യുവതി. കമ്ബനിയെ കോടതി കയറ്റിയെങ്കിലും ഷാനയുടെ കേസ് കോടതി തള്ളി. കമ്ബനി അത്തരം അവകാശ വാദമൊന്നും ഉന്നയിച്ചിട്ടില്ലെന്നാണ് കോടതി കണ്ടെത്തി. ഡയറ്റ് സോഡ കലോറി കുറഞ്ഞവ മാത്രമാണെന്ന കമ്ബനിയുടെ വാദം കോടതി അംഗീകരിക്കുക ആയിരുന്നു. പരസ്യവും അതിലെ മോഡലുകളെയും കണ്ട് കണ്ണുപൂട്ടി സാധനങ്ങള്‍ വാങ്ങരുതെന്ന് കോടതി മുന്നറിയിപ്പും നല്കി.
ഡോക്ടര്‍ പെപ്പര്‍ എന്ന ഡയറ്റ് സോഡയ്ക്ക് എതിരെ കാലിഫോര്‍ണിയ സ്വദേശിയായ ഷാനയാണ് കേസ് കൊടുത്തിരിക്കുന്നത്. താന്‍ പണം മുടക്കി സോഡ വാങ്ങാന്‍ കാരണം ഭാരം കുറയ്ക്കാന്‍ സഹായിക്കും എന്ന കമ്ബനിയുടെ പരസ്യം കണ്ടാണ്. എന്നാല്‍ സാമ്ബത്തിക നഷ്ടമായിരുന്നു ഫലം. കമ്ബനി പരസ്യത്തില്‍ ഉപയോഗിച്ച മോഡലുകളും മെലിഞ്ഞ സുന്ദരികളായിരുന്നു. അതാണ് യുവതിയ്ക്ക് അമളിപറ്റാൻ കാരണമായത്.
https://www.facebook.com/Malayalivartha