Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..


ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..


പുതിയ റീലുമായി ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി... ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.. ഏകദേശം 22 മില്യൺ കാഴ്ചക്കാർ ആയിട്ടുണ്ട്..


2014 ൽ നരേന്ദ്ര മോദി ആദ്യമായി ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുത്ത ചടങ്ങ്..ചെങ്കോട്ടയിലെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് എടുത്തുമാറ്റാൻ മോദി..


കണ്ണൂരിൽ സി പി എം പടക്കം പൊട്ടുന്നതുപോലെ പൊട്ടി..സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ സഹകരണ സംഘം..പൊളിഞ്ഞ വിവരം പുറംലോകത്തെത്തിച്ചത് ടി.കെ..

ഹൈഡ്രോജനേറ്റ് ചെയ്ത ഓയില്‍ അടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ക്ക് സൗദിയിൽ നിരോധനം ; പ്രവാസികൾക്കും മുന്നറിയിപ്പ്

03 JANUARY 2020 06:18 PM IST
മലയാളി വാര്‍ത്ത

ഹൈഡ്രോജനേറ്റ് ചെയ്ത ഓയില്‍ അടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ ഈ വര്‍ഷാരംഭം മുതല്‍ സൌദിയില്‍ നിരോധിക്കും. സൌദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഹൈഡ്രോജനേറ്റ് ചെയ്യാത്ത ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാക്കാനാണ് സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശം. ചീത്ത കൊളസ്ട്രോള്‍ ഇത്തരം ഓയില്‍ വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഭക്ഷ്യവസ്തുക്കൾ ദീർഘകാലം കേടുകൂടാതിരിക്കാൻ ഹൈഡ്രോജനേറ്റ് ചെയ്ത എണ്ണ ഉപയോഗിക്കുന്നത് സൗദി അറേബ്യയിൽ നിരോധിച്ചു. ഇങ്ങനെയുള്ള എണ്ണയിൽ പാചകം ചെയ്യുന്നതോ ഇത്തരം എണ്ണ ചേർത്തതോ ആയ ഭക്ഷ്യവസ്തുക്കൾ പുതുവത്സരദിനം മുതൽ രാജ്യത്ത് വിൽക്കാൻ പാടില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്.

ഹൈഡ്രോജനേറ്റ് ചെയ്ത എണ്ണ ചീത്ത കൊളസ്ട്രോൾ ഉത്പാദിപ്പിക്കുകയും നല്ല കൊളസ്ട്രാളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുമെന്ന വൈദ്യശാസ്ത്ര കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. ക്ഷ്യവസ്തുക്കൾ വിൽക്കുന്ന എല്ലാത്തരം സ്ഥാപനങ്ങൾക്കും പുതിയ ഉത്തരവ് ബാധകമാണ്. ഇത് സംബന്ധിച്ച നിര്‍ദേശം മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും ഭക്ഷണശാലകൾക്കും നല്‍കിത്തുടങ്ങിയിട്ടുണ്ട്. വിദേശത്ത് നിന്ന് ഭക്ഷ്യ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നവര്‍ക്കും വിപണിയിൽ വിതരണം ചെയ്യുന്നവർക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹൈഡ്രോജനേറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പ് വരുത്തിയ എണ്ണ മാത്രമേ പാചകത്തിന് ഉപയോഗിക്കാൻ പാടുള്ളൂ.

ജീവികളുടെ കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ്‌ കൊളസ്ട്രോൾ. ഗ്രീക്ക് പദങ്ങളായ (പിത്തം) (ഖരം) എന്നിവയോട് ആൽക്കഹോളിനെ സൂചിപ്പിക്കുന്ന -ol എന്ന പ്രത്യയം ചേർത്താണ്‌ കൊളസ്റ്റ്രോൾ എന്ന പദം ഉണ്ടാക്കിയിരിക്കുന്നത്‌. ഭക്ഷണപദാർഥങ്ങളിൽ നിന്നും ആഗിരണം ചെയ്യപ്പെടുകയോ കരൾ തുടങ്ങിയ ആന്തരികാവയവങ്ങളിൽ സംശ്ലേഷിക്കപ്പെടുകയോ ചെയ്യുന്ന കൊളസ്ട്രോൾ, രക്തത്തിലൂടെയാണ്‌ ശരീരത്തിൽ വിതരണം ചെയ്യപ്പെടുന്നത്.

രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ്‌ മനുഷ്യശരീരത്തിൽ നിശ്ചിതപരിധിയിൽ കൂടിയാൽ മാരകമായ പല രോഗങ്ങൾക്കും കാരണമാകും. ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽ. രക്തത്തിൽ അധികമായാൽ അവ ധമനികളുടെ ആന്തരിക പാളികളിൽ അടിഞ്ഞു കൂടുകയും ഉൾവ്യാപ്തി കുറക്കുകയും ചെയ്യുന്നു. അതോടെ ധമനികളിലൂടെയുള്ള രക്തസഞ്ചാരം ദുഷ്കരമാകുന്നു. ഇതു ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവക്ക് കാരണമായേക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (21 minutes ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (27 minutes ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (35 minutes ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (1 hour ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (2 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (2 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (3 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (3 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (3 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (3 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (3 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (4 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (4 hours ago)

Malayali Vartha Recommends