ഇറാക്കില്‍ വീണ്ടും യുഎസ് വ്യോമാക്രമണം.... ഇറാക്കിലെ ഇറാന്റെ പിന്തുണയുള്ള പൗരസേനയായ ഹാഷദ് അല്‍-ഷാബിന്റെ കമാന്‍ഡറെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം
ബ്രിഗേഡിയര്‍ ജനറല്‍ സുലൈമാനിയുടെ വധത്തിനു പിന്നാലെ ഇറാക്കില്‍ വീണ്ടും യുഎസ് വ്യോമാക്രമണം. ഇറാക്കിലെ ഇറാന്റെ പിന്തുണയുള്ള പൗരസേനയായ ഹാഷദ് അല്‍-ഷാബിന്റെ കമാന്‍ഡറെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആറു പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ട് കാറുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. ഹാഷദ് അല്‍-ഷാബ് വാഹനവ്യൂഹത്തിനു നേരെ റോക്കറ്റ് ആക്രമണം നടത്തുകയായിരുന്നു.
ഇന്ന് പുലര്‍ച്ച ഒന്നോടെ വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡിലാണ് ആക്രമണം ഉണ്ടായത്. ഖാസിം സുലൈമാനിയെ വധിച്ച് 24 മണിക്കൂറിനുള്ളിലാണ് ആക്രമണം. ഇതോടെ മേഖലയില്‍ ഇറാന്-യുഎസ് സംഘര്‍ഷത്തിന് കൂടുതല്‍ സാധ്യത തുറന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha