Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകൾക്ക് പ്രേതബാധയുണ്ടെന്ന് വിശ്വസിപ്പിച്ചു ; കുട്ടിയെ ആത്മാവില്‍ നിന്നു മോചിപ്പിക്കാന്‍ കൈ നോട്ടകാരി ആവശ്യപ്പെട്ടത് ; ഒടുവിൽ ആ അമ്മ സത്യം തിരിച്ചറിഞ്ഞു

04 JANUARY 2020 04:51 PM IST
മലയാളി വാര്‍ത്ത

തട്ടിപ്പുകൾ പല തരത്തിൽ ഉണ്ട്. അമേരിക്കയിലെ ബോസ്റ്റേണിൽ നടന്നത് ഞെട്ടിക്കുന്ന തട്ടിപ്പാണ്.അമേരിക്കയിലെ ബോസ്റ്റേണിൽ പെൺകുട്ടിയുടെ ദേഹത്ത് പ്രേതബാധയുണ്ടെന്ന് തെറ്റിധരിപ്പിച്ച് അമ്മയുടെ കയ്യിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു. ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ കൈ നോട്ടകാരിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ബാധഒഴിപ്പിക്കണമെന്ന് കാണിച്ചായിരുന്നു 70,000 ഡോളർ (ഏകദേശം 50 ലക്ഷം രൂപ ആണ് 37കാരിയായ ട്രേസി മിലനോവിച്ച് തട്ടിയെടുത്തത്. പെൺകുട്ടിയും അമ്മയും നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ മസാച്യുസെറ്റ്സ് സോമര്‍സെറ്റ് പൊലീസാണ് ട്രേസിയെ അറസ്റ്റ് ചെയ്തത്. മകളുടെ ദേഹത്ത് പ്രേതബാധയുണ്ടെന്ന് തെറ്റിധരിപ്പിച്ചായിരുന്നു പണം തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയിൽ ഡിസംബർ 16നായിരുന്നു ട്രേസിക്കെതിരെ പൊലീസ് അന്വേഷണം നടത്തുന്നത്. പണത്തിന് പുറമെ ബെഡ്ഷീറ്റുകള്‍, ടവ്വലുകള്‍, കിടക്ക തുടങ്ങിയവയും വീട്ടുപകരണങ്ങളും യുവതിയിൽനിന്ന് ട്രേസി തട്ടിയെടുക്കുകയുണ്ടായി . മകള്‍ക്ക് പ്രേതബാധയുണ്ടെന്ന് ബോധ്യപ്പെടുത്തിയെന്നും 'കുട്ടിയെ ആത്മാവില്‍ നിന്നു മോചിപ്പിക്കാന്‍ പണവും വീട്ടുപകരണങ്ങളും ആവശ്യമാണെന്നും' പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയതെന്നും യുവതി പറയുകയുണ്ടായി .

ഏകദേശം (71,000 ഡോളർ) രൂപയെങ്കിലും തന്റെ കയ്യിൽനിന്ന് ട്രേസി തട്ടിയെടുത്തിട്ടുണ്ടാകുമെന്നും യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട് . അന്വേഷണത്തിനൊടുവിൽ‌ ഡിസംബർ 27നായിരുന്നു ട്രേസിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മോഷണം, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് . ഡിസംബര്‍ 30നായിരുന്നു ഫാള്‍ റിവര്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് . സാച്യുസെറ്റ്സിലെ സോമര്‍സെറ്റ് തെരുവിൽ സൈക്കിക് പാം റീഡര്‍ എന്ന പേരിൽ നടത്തിവരുന്ന സ്ഥാപനത്തിലൂടെയാണ് ട്രേസി തട്ടിപ്പുകൾ നടത്തുന്നത്. പത്ത് വർഷത്തോളം ഫാൾ റിവറിന് സമീപം ട്രേസി ഇതോ പേരിൽ കട നടത്തിയിരുന്നു. 2018ലാണ് സോമര്‍സെറ്റ് തെരുവിൽ സൈക്കിക് പാം റീഡര്‍ പ്രവർത്തനമാരംഭിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (53 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (1 hour ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (1 hour ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (1 hour ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (2 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (2 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (2 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (2 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (3 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (3 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (3 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (4 hours ago)

Malayali Vartha Recommends