കാട്ടിലേക്ക് ഇഴഞ്ഞു നീങ്ങുകയായിരുന്ന മൂര്‍ഖന്‍ പാമ്പിനെ പ്രകോപിപ്പിച്ച ശേഷം മൂര്‍ഖന്റെ തല അരിഞ്ഞുവീഴ്ത്തി യുവാവ്; അമ്പരന്ന് സോഷ്യൽ മീഡിയ...
കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടയില്‍ ഒരാള്‍ പെട്ടെന്ന് ഒരു മൂര്‍ഖനെ കണ്ടത്.കാട്ടിലേക്ക് ഇഴഞ്ഞു നീങ്ങുകയായിരുന്ന മൂര്‍ഖന്‍ പാമ്പിനെ പ്രകോപിപ്പിച്ച ശേഷം ഇയാള്‍ പാമ്പിന്റെ തല അരിഞ്ഞു വീഴ്ത്തുകയായിരുന്നു. താന്‍ പാമ്പിന്റെ തല വെട്ടി വീഴ്ത്തുന്ന ദൃശ്യം പകര്‍ത്താന്‍ ഇയാള്‍ കൂട്ടുകാരനെ ഏര്‍പ്പാടാക്കിയ ശേഷമായിരുന്നു ഈ ക്രൂരത. തലയില്ലാതെ പിടയുന്ന പാമ്പിന്റെ ഉടല് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമൂഹമാധ്യമങ്ങളില്‍ ഈ ദൃശ്യങ്ങള്‍ പങ്കുവച്ചതോടെ ഇയാള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്നത്. മലേഷ്യയിലെ കോക് കേലി എന്ന സ്ഥലത്താണ് സംഭവം നടന്നത്. മലേഷ്യയിലെ മൃഗസംരക്ഷണ സംഘടനയാണ് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയുടെ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വച്ചത്. ഒരുപദ്രവും ചെയ്യാത്ത ആ ജീവിയെ കൊന്നത് തികച്ചും നീചമാണെന്നാണ് പലരും പറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്ത കനത്ത മഴയില്‍ പാമ്പുകളുടെയും മറ്റും മാളങ്ങളില്‍ വെള്ളം കയറിയിട്ടുണ്ടാകാം. അതിനാല്‍ സുരക്ഷിതമായ താവളം തേടിയാകാം ഇവ പുറത്തിറങ്ങുന്നതെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ ഇവയുമായിട്ടുള്ള നേരിട്ടുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. മനുഷ്യര്‍ക്ക് മാത്രമല്ല, മറ്റ് ജീവജാലങ്ങള്‍ക്കും ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്ന് കാര്യം മറക്കരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha