ഇന്ത്യയുടെ ആശയവിനിമയ ഉപഗ്രഹമായ ജിസാറ്റ് 30ന്റെ വിക്ഷേപണം വിജയകരം
ഇന്ത്യയുടെ ആശയവിനിമയ ഉപഗ്രഹമായ ജിസാറ്റ് 30ന്റെ വിക്ഷേപണം വിജയകരം. ഈ വര്‍ഷത്തെ ആദ്യ വിക്ഷേപണം വിജയകരമാക്കി ഐഎസ്ആര്‍ഒ. വെള്ളിയാഴ്ച പുലര്‍ച്ചെ 2.35 ന് ഫ്രഞ്ച് ഗയാനയില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഉയര്‍ന്ന് പൊങ്ങി 38ാം മിനിറ്റില്‍ ജിയോസിന്ക്രണൈസ് ഓര്‍ബിറ്റില്‍ ഉപഗ്രഹത്തെ സ്ഥാപിക്കാന്‍ സാധിച്ചു. യൂറോപ്യന്‍ വിക്ഷേപണവാഹനമായ അരിയാനെ അഞ്ചാണ് 3,357 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ബഹിരാകാശത്തില്‍ എത്തിച്ചത്. അരിയാനെ റോക്കറ്റില്‍ വിക്ഷേപിക്കുന്ന 24-ാം ഇന്ത്യന്‍ ഉപഗ്രഹമാണ് ജിസാറ്റ് 30.
2005 ഡിസംബറില്‍ വിക്ഷേപിച്ച ഇന്‍സാറ്റ് - 4 എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ് 30 വിക്ഷേപിക്കുന്നത്. ഡിടിഎച്ച് , ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് അപ്ലിംങ്കിംഗ്, ഡിഎസ്എന്‍ജി, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലക്ഷ്യമിട്ടാണ് ജിസാറ്റ് 30 വിക്ഷേപണം. ഉപഗ്രഹത്തിന് 15 വര്‍ഷം ആയുസുണ്ടാകുമെന്ന് ഐഎസ്ആര്‍ഒയുടെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha