മിന്നലും ഉയരുന്ന പുകയും;എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറി ഭീതിയുടെ നടുവിൽ നിന്നൊരു വിവാഹം! ഒടുവിൽ സംഭവിച്ചത്
എപ്പോൾ വേണമെങ്കിലും പൊട്ടിതെറിക്കാകുന്ന അഗ്നി പർവ്വതം. ഭീതിയോടെ നിൽക്കുന്ന ദമ്പതികൾ... മാത്രമല്ല പ്രാണഭയത്തിൽ വിവാഹത്തിൽ പങ്കെടുക്കാൻ വന്ന മറ്റുള്ളവരും. എങ്കിലും പുകയുന്ന അഗ്നിപർവതം സാക്ഷിയാക്കി ദമ്പതികൾ വിവാഹതരായി. ഫിലിപ്പീൻസിലെ താൽ അഗ്നിപർവതത്തിനു സമീപം നടന്ന വിവാഹത്തെ പറ്റിയാണ് പറയുന്നത്. ചിനോ, കേറ്റ് വാഫ്ലോർ എന്നിവരുടെ വിവാഹമായിരുന്നു ഭയാനകമായ അന്തരീക്ഷ്ത്തിൽ നടന്നത്. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കുമായിരുന്ന താൽ അഗ്നി പർവതത്തിനടുത്ത് നിന്നായിരുന്നു ഇവരുടെ വിവാഹം. താലിൽ നിന്നും 15 കിലോമീറ്റർ മാത്രം അകലെയുള്ള സവന്ന ഫാം ടാഗാ ആയിരുന്നു ഇവരുടെ വിവാഹവേദി. എന്നാൽ ഞായറാഴ്ച 11 മണിയോടെ അഗ്നിപർവതത്തിൽ നിന്നും പ്രകമ്പനം ഉണ്ടായി. ഉച്ചയ്ക്ക് രണ്ടു മണിയോടെ പുകയും ചാരവും ഉയർന്നു തുടങ്ങി. പൊട്ടിത്തെറിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അധികൃതർ 15 കിലോമീറ്റർ ചുറ്റളവിലുള്ള ജനങ്ങളെ ഒഴിപ്പിക്കാനും തുടങ്ങി. എന്നാൽ വിവാഹവേദി മാറ്റേണ്ട എന്ന തീരുമാനത്തിൽ തന്നെ ചിനോയും കേറ്റും എത്തുകയായിരുന്നു.
ഇതോടെ അഗ്നിപർവതത്തിൽ നിന്ന് ഉയരുന്ന പുകയും ചാരവും ഇവരുടെ വിവാഹചിത്രങ്ങളിലും നിറഞ്ഞു തുടങ്ങി . വെഡ്ഡിങ് ഫൊട്ടോഗ്രഫറായ റാൻഡോൾഫ് ഇവാനാണ് ചിത്രങ്ങൾ പകർത്തിയത്.. എല്ലാവർക്കും ഉള്ളിൽ ഭയം ഉണ്ടായിരുന്നുവെന്നും വിവാഹത്തിനിടയിലും അഗ്നിപർവതവുമായി ബന്ധപ്പെട്ട വാർത്തകൾ തിരയുകയായിരുന്നു ഞങ്ങളെന്നും ഫൊട്ടോഗ്രഫർ റാൻഡോൾഫ് ഇവാൻ പറഞ്ഞു. മിന്നലും ഉയരുന്ന പുകയും ചേർന്നുണ്ടായ ഭീരകര നിറയുന്ന ഇവരുടെ വിവാഹചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു . ആർക്കും ഒന്നും സംഭവിക്കാതിരിക്കട്ടേ എന്ന പ്രാർഥനകളുമാണ് പലരും ചിത്രങ്ങൾക്കു കമന്റ് ചെയ്യുന്നത്.ലോകത്തെ ഏറ്റവും അപകടകാരിയായ അഗ്നി പർവതമായ താൽ പൊട്ടിതെറിച്ചിരുന്നു .
https://www.facebook.com/Malayalivartha