Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ


ഓഗസ്റ്റ് 16 ഞായറാഴ്ച രാശിഫലം: സൂര്യന്റെ അനുഗ്രഹവും അത്ഭുത ധനയോഗങ്ങളും!


കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..

ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്‍റ് കുറ്റവിചാരണ ഇന്ന് സെനറ്റിൽ തുടങ്ങും; ഇംപീച്ച്മെന്‍റ് പിൻവലിക്കാനാവശ്യപ്പെട്ട് വൈറ്റ് ഹൌസ് ; വിചാരണ അധികാര ദുർവിനിയോഗം, കോൺഗ്രസ്​ നടപടികളെ തടസപ്പെടുത്തൽ എന്നീ കുറ്റങ്ങളിൽ ; നിർദേശം നൽകിയത് സ്പീക്കർ നാൻസി പെലോസി

21 JANUARY 2020 08:18 AM IST
മലയാളി വാര്‍ത്ത

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്‍റ് കുറ്റവിചാരണ ഇന്ന് സെനറ്റിൽ തുടങ്ങും. ഭരണഘടനക്ക് വിരുദ്ധമായ ഇംപീച്ച്മെന്റ് നടപടികൾ ഉടൻ പിൻവലിക്കണമെന്ന് നൂറ് അംഗങ്ങളുള്ള സെനറ്റിനോട് വൈറ്റ് ഹൌസ് ആവശ്യപ്പെട്ടു. ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള തീരുമാനം സെനറ്റിന് ജനപ്രതിനിധി സഭ നേരത്തെ വിട്ടിരുന്നു. തീരുമാനം ജനപ്രതിനിധി സഭയുടെ ഉപരിസഭയായ സെനറ്റിന് കൈമാറണമോയെന്ന വോട്ടെടുപ്പിനെ 228 പേരാണ് അനുകൂലിച്ചത്. 193 പേരാണ് എതിര്‍ത്തത്.

ട്രംപിന്‍റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് മേധാവിത്വമുള്ള സെനറ്റാവും ട്രംപിനെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കണമോയെന്നതില്‍ തീരുമാനമെടുക്കുക. 435 അംഗ കോൺഗ്രസിലാണ് വോട്ടെടുപ്പ് നടന്നത്.

ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തില്‍ ചൊവ്വാഴ്ച മുതല്‍ സെനറ്റ് നടപടികള്‍ സ്വീകരിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അധികാര ദുർവിനിയോഗം, കോൺഗ്രസ്​ നടപടികളെ തടസപ്പെടുത്തൽ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് കഴിഞ്ഞ മാസമാണ്​ ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച്​ ചെയ്​തത്​.

സെനറ്റിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിലാവും ഇംപീച്ച്മെന്‍റ് നടപടികൾ നടക്കുക. സെ​ന​റ്റ്​ അം​ഗ​ങ്ങ​ൾ തന്നെയാണ് ജ്യൂ​റി​യാവുക. തെ​ര​ഞ്ഞെ​ടു​ക്കപ്പെട്ട പ്ര​തി​നി​ധി സ​ഭാം​ഗ​ങ്ങ​ൾ പ്രോ​സി​ക്യൂ​ട്ട​ർ​മാ​രു​മാ​കും. മൂ​ന്നി​ൽ ര​ണ്ട്​ ഭൂ​രി​പ​ക്ഷ​ത്തോ​ടെ ട്രം​പി​നെ കു​റ്റ​ക്കാ​ര​നാ​യി സെ​ന​റ്റ്​ കണ്ടെത്തിയാല്‍ ട്രംപ് പുറത്ത് പോകേണ്ടി വരും.

100 അംഗ സെനറ്റിൽ 67 പേരുടെ പിന്തുണയാണ് പ്രമേയം പാസാകാന്‍ ആവശ്യമായത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേധാവിത്വമുള്ള സെനറ്റില്‍ പ്രമേയം പാസാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

2020ലെ ​പ്ര​സി​ഡ​ന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്രധാന എതിരാളിയായ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്​ ജോ ​ബൈ​ഡ​നും മ​ക​നു​മെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കാ​ൻ ഭ​ര​ണ​കൂ​ട സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച്​ യു​ക്രെ​യ്​​ൻ സ​ർ​ക്കാ​റി​നു മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് ട്രം​പ് ഇം​പീ​ച്ച്മെന്‍റ്​ വി​ചാ​ര​ണ നേ​രി​ടു​ന്ന​ത്.

സ്പീക്കർ നാൻസി പെലോസിയുടെ നിർദേശത്തെ തുടർന്നാണ് ജനപ്രതിനിധിസഭാ ഇംപീച്ച്മെന്‍റ് നടപടികൾ തുടങ്ങിയത്. കോൺഗ്രസ് ഇന്‍റലിജൻസ് കമ്മിറ്റിയും ജുഡീഷ്യറി കമ്മിറ്റിയും ആഴ്ചകൾ നീണ്ട തെളിവെടുപ്പ് നടത്തിയ ശേഷമാണ് പ്രമേയങ്ങൾ ജനപ്രതിനിധി സഭ പാസാക്കുന്നത്.

അമേരിക്കയുടെ 243 വർഷത്തെ ചരിത്രത്തിനിടെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്‍റ് ആണ് ട്രംപ്. 1868ൽ ആൻഡ്രു ജോൺസനെയും 1998ൽ ബിൽ ക്ലിന്‍റനെയും അമേരിക്കൻ കോൺഗ്രസ് ഇംപീച്ച്മെന്‍റ് ചെയ്തിരുന്നു. സെനറ്റ് പിന്നീട് കുറ്റവിമുക്തരാക്കിയതിനെ തുടർന്ന് ഇരുവരും പ്രസിഡന്‍റ് പദവിയിൽ തുടരുകയായിരുന്നു. അമേരിക്കയുടെ 45ാമത് പ്രസിഡന്‍റാണ് ട്രംപ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (5 minutes ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (21 minutes ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (37 minutes ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (44 minutes ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (51 minutes ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (1 hour ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (1 hour ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (1 hour ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (2 hours ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (2 hours ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (2 hours ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (2 hours ago)

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (3 hours ago)

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര... അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും  (3 hours ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends