Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇറാനില്‍ വിമാനം റണ്‍വെയും കടന്ന് നടുറോഡിൽ .. വാഹനങ്ങളും ആളുകളും തിങ്ങിനിറഞ്ഞ റോഡിൽ വിമാനം കണ്ട് ജനം പരിഭ്രാന്തരായി....അവസാനം റോഡിലുണ്ടായിരുന്ന ആളുകൾ യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ സഹായിച്ചു.... 150 യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

27 JANUARY 2020 03:25 PM IST
മലയാളി വാര്‍ത്ത

More Stories...

ആണവ കരാറിലെത്താൻ തയ്യാറല്ലെങ്കിൽ ഇറാൻ ഗുരുതരമായ സൈനിക നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ട്രംപ്

മഹായുദ്ധം തുടങ്ങി..! ഇറാന്റെ പാര്‍ച്ചിന്‍ കയറി അടിച്ച് അമേരിക്ക...ഉപഗ്രഹ ചിത്രം തെളിവ് ആണവ കേന്ദ്രം പിള്ളർത്തി

പുതിയ യുദ്ധഭീതിയിലേക്ക് നീങ്ങുന്നതിനിടെ മിഡിൽ ഈസ്റ്റ് മേഖലയിൽ വൻ ശക്തിപ്രകടനവുമായി അമേരിക്ക...അബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പ് മിഡിൽ ഈസ്റ്റിൽ എത്തിച്ചേർന്നിരുന്നു..

ചുഴലിക്കാറ്റിന് പിന്നാലെ കനത്ത മഴ... ആഞ്ഞടിച്ച ഹാരി ചുഴലിക്കാറ്റിന് പിന്നാലെ സിസിലി നഗരം സ്ഥിതി ചെയ്യുന്ന കുന്ന് നാല് കിലോമീറ്ററിലേറെ ദൂരം ഇടിഞ്ഞു... മണ്ണിടിച്ചിൽ ആരംഭിച്ചതിന് പിന്നാലെ 1500ലേറെ പേരെയാണ് മേഖലയിൽ നിന്ന് ഒഴിപ്പിച്ചു, സിസിലിയിൽ അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ടുകൾ

മദർ ഓഫ് ഓൾ ഡീൽസ്... India-EU വ്യാപാര കരാർ യുഎസിന്‌ വൻ തിരിച്ചടി.. ഇനി വിലക്കുറവിന്റെ നാളുകൾ

ഇറാനില്‍ നിറയെ യാത്രക്കാരുമായി എയർപോർട്ടിൽ ഇറങ്ങിയ യാത്രാ വിമാനം റണ്‍വെ കടന്ന് നടുറോഡിലെത്തി. 150 യാത്രക്കാരുമായി എത്തിയ വിമാനം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. റോഡിലും നല്ല തിരക്കുള്ള സമയം ആയിരുന്നു ..തെക്കന്‍ ഇറാന്‍ നഗരമായ മഹ്ഷഹറിലാണ് സംഭവം.

വിമാനം ഇറങ്ങുമ്പോള്‍ ഗിയറില്‍ വന്ന തകരാറാണ് റണ്‍വെ കടന്ന് പോകാന്‍ കാരണംഎന്ന് പറയുന്നു . യാത്രക്കാര്‍ പരിഭ്രാന്തരായെങ്കിലും ആര്‍ക്കും കാര്യമായ പരിക്കില്ല. പ്രാദേശിക സമയം രാവിലെ 9.30നാണ് വിമാനം റോഡിലേക്ക് എത്തിയത്.

സംഭവത്തെ കുറിച്ച് വ്യോമയാന വിഭാഗം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. റോഡിലുണ്ടായിരുന്ന ആളുകളും യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കാന്‍ സഹായിച്ചു. വാഹനങ്ങളും ആളുകളും തിങ്ങിനിറഞ്ഞ റോഡിലേക്കാണ് വിമാനം എത്തിയത്.

അതേസമയം, പൈലറ്റിന് പറ്റിയ പിഴവാണ് വിമാനം റണ്‍വെ വിടാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടെഹ്‌റാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാസ്പിയന്‍ വിമാനക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള മക്‌ഡോണല്‍ ഡഗ്ലസ് വിമാനമാണ് റൺവേ വിട്ട് റോഡിലൂടെ ഓടിയത് . ടെഹ്‌റാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടതായിരുന്നു വിമാനം.

വിമാനത്തിന്റെ പിന്‍ചക്രം തകര്‍ന്നിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇറാനിലെ മിക്ക വിമാനങ്ങളും വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. അമേരിക്കന്‍ ഉപരോധം മൂലം പുതിയ വിമാനം വാങ്ങുന്നതിനോ അറ്റക്കുറ്റ പണികള്‍ നടത്തുന്നതിനോ സാധിക്കുന്നില്ല എന്നും പരാതി ഉയരുന്നുണ്ട് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിയായ വൈശാഖനും ഭാര്യയും ചേർന്ന് യുവതിയുടെ മൃതദേഹം കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്...  (13 minutes ago)

കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ! പ്രണയ സാഫല്യം: ഈ രാശിക്കാർക്ക് ഇന്ന് അനുകൂലം!  (28 minutes ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും  (39 minutes ago)

പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ....  (50 minutes ago)

ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു  (1 hour ago)

ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി  (1 hour ago)

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (8 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (9 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (10 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (11 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (11 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (11 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (12 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (12 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (13 hours ago)

Malayali Vartha Recommends