കൊറോണാ വൈറസ് ഭീഷണിയുള്ളതിനാള്‍ ദലൈ ലാമയുടെ കൊട്ടാരം ഇന്നു മുതല്‍ അടച്ചിടും
ചൈനയില്‍ കൊറോണാ വൈറസ് ഭീഷണിയുള്ളതിനാള്‍ പ്രസിദ്ധമായ പൊതാലാ കൊട്ടാരം ഇന്നു മുതല്‍ അടച്ചിടും. ലോക പ്രശ്സ്ത ബുദ്ധമതാചാര്യന് ദലൈ ലാമയുടെ കൊട്ടാരമാണ് പൊതാലാ. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള സഞ്ചാരികളും ആത്മീയ നേതാക്കളും വന്നുപോകുന്ന ആത്മീയ കേന്ദ്രമാണ് പൊതാലാ കൊട്ടാരം.
അത്ഭുതകരമായ നിര്‍മ്മിതിയാണ് പൊതാലാകൊട്ടാരത്തിന്റേത്. 1961ല്‍ ലോക പൈതൃക പട്ടികയിലും നിര്‍മ്മാണ കലയിലെ അത്ഭുതമായും അംഗീകാരം കിട്ടിയിരുന്നു. പരിസ്ഥിതിയോടിണങ്ങി തിബറ്റിന്റെ രീതിയില്‍ ചെങ്കുത്തായ വന്‍ മലയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വെണ്കല് ശില്പം പോലെ മനോഹരമാണ് ദലായ് ലാമയുടെ ആത്മീയ ഭവനം.
https://www.facebook.com/Malayalivartha