ഇന്ത്യാക്കാരുടെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞ് ലോകം;വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന മഡഗാസ്കറിലേക്ക് ഐഎന്‍എസ് ഐരാവത് ഇന്ന് എത്തും
വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന മഡഗാസ്കറിലേക്ക് ഇന്ത്യയുടെ ഐഎന്‍എസ് ഐരാവത് ഇന്ന് എത്തും. വസ്ത്രങ്ങളും, അവശ്യസാധനങ്ങളും അടങ്ങിയ അഞ്ച് പെല്ലറ്റുകളും, മൂന്ന് പെല്ലറ്റ് മരുന്നുകളും വഹിച്ചാണ് കപ്പല്‍ മഡഗാസ്കര്‍ തീരത്തേക്ക് എത്തുന്നത്. ബുധനാഴ്ചയോടെ വടക്കന്‍ മഡഗാസ്കറിലെ തുറമുഖമായ ആന്സിരാനനയില് കപ്പല്‍ വിന്യസിക്കുമെന്നാണ് വിവരം. ഇതോടെ മഡഗാസ്കറിലേക്ക് കപ്പലയക്കുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യമാറും.
മഡഗാസ്കറിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി ആളുകള്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. ഏകദേശം 92,000 ആളുകളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ മഡഗാസ്കര്‍ പ്രസിഡന്റ് അന്താരാഷ്ട്ര പിന്തുണ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഓപ്പറേഷന് വനില എന്ന പേരില്‍ സഹായം നല്കാല് ഇന്ത്യ തീരുമാനിച്ചത്. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനും അവര്‍ക്കുള്ള ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവ നല്കുന്നതിനുമാണ് മഡഗാസ്കറിലേക്ക് ഇന്ത്യ കപ്പല്‍ അയച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം മഡഗാസ്കറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. വലിയ ദുരന്തമാണ് മഡഗാസ്കറില്‍ ഉണ്ടായത്. ഈ അവസരത്തില്‍ മഡഗാസ്കറിന്റെ ദുഖത്തില്‍ ഇന്ത്യയും പങ്കുചേരുന്നു. മഡഗാസ്കറിന് സഹായത്തിനായി ഓപ്പറേഷന് വനില ആരംഭിച്ചിട്ടുണ്ട്- രാജ്നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha