ഇനി ലോകത്തുള്ള അനവധി ആളുകളുടെ സങ്കടം മാറും... അകാലനര ബാധിക്കുന്നതിന്റെ കാരണം കണ്ടെത്തി!

ഇക്കാലത്ത് ധാരാളം ആളുകളുടെ പ്രശ്നമാണ് അകാലനര. നേച്ചര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പറയുന്നത് ഇതിനു പിന്നിലുള്ള യഥാര്‍ഥ കാരണം കണ്ടെത്തിയെന്നാണ്.
സമ്മര്‍ദം മുടി നരയ്ക്കാന്‍ കാരണമാകുമെന്ന് പണ്ടു മുതലേ പറഞ്ഞു കേള്‍ക്കുന്നതാണ്. ഇതുവരെ ഇത് അടിസ്ഥാനമില്ലാത്ത ഒരു വിശ്വാസം മാത്രമായിരുന്നു. എന്നാല്‍ പുതിയ പരീക്ഷണം ഈ വിശ്വാസം ശരിവയ്ക്കുന്നതാണ്. ഇതു കൂടാതെ സമ്മര്‍ദ്ദം മൂലം മുടിയുടെ നിറം നഷ്ടപ്പെടുന്ന പ്രക്രിയയെ നിയന്ത്രിക്കാനുള്ള ഒരു മാര്‍ഗ്ഗവും തങ്ങള്‍ കണ്ടെത്തിയെന്ന് യുഎസിലെ ഹാവാര്‍ഡ് സര്‍വകലാശാല ഗവേഷകനായ തിയാഗോ മാത്താര്‍ കന്‍ഹ പറഞ്ഞു.
യുഎസിലെ ഹാവാര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ റെസിനിഫെറാടോക്‌സിന്‍ എന്ന പദാര്‍ത്ഥം ഉപയോഗിച്ച് ചില കറുത്ത എലികളില്‍ വേദന ഉണ്ടാക്കി. പതിയെ എലികളുടെ രോമങ്ങള്‍ പൂര്‍ണ്ണമായും വെളുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സിംപതെറ്റിക് നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനം തടഞ്ഞപ്പോള്‍ മുടി നരയ്ക്കുന്നത് തടയാന്‍ കഴിഞ്ഞതായും ഗവേഷകര്‍ കണ്ടെത്തി.
എലികളിലേക്ക് റെസിനിഫെറാടോക്‌സിന്‍ കുത്തിവച്ചശേഷം, സിംപതെറ്റിക് നേര്‍വുകള്‍ വഴി ന്യൂറോ ട്രാന്‍സ്മിഷന്‍ തടയാന്‍ കഴിവുള്ള ഹൈപ്പര്‍ടെന്‍സീവ് ഗ്വാനെത്തിഡിന്‍ ഉപയോഗിച്ച് ഇവര്‍ എലിയെ ചികിത്സിച്ചു.
രോമങ്ങളുടെ നിറം നഷ്ടപ്പെടുന്ന പ്രക്രിയ ഈ ചികിത്സയിലൂടെ തടയാന്‍ കഴിഞ്ഞുവെന്ന് കന്‍ഹ പറയുന്നു. ഭാവിയില്‍ ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലുള്ള ചികിത്സാരീതി നിലവില്‍ വരുമെന്നും അതുവഴി അകാലനരയ്ക്ക് എന്നന്നേക്കുമായി പരിഹാരം കാണാമെന്നും നമുക്ക് പ്രത്യാശിക്കാം.
https://www.facebook.com/Malayalivartha























