തായ്‌ലാന്‍ഡില്‍ സൈനികന്‍ 17 പേരെ വെടിവെച്ചുകൊന്നു... വടക്കുകിഴക്കന്‍ നഗരമായ നഖോന്‍ രാച്ചാസിമയിലെ സൈനികകേന്ദ്രത്തില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം, വെടിവെപ്പില്‍ 14 പേര്‍ക്ക് പരിക്കേറ്റു, പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് തായ് പോലീസ്

തായ്‌ലാന്‍ഡില്‍ സൈനികന്‍ 17 പേരെ വെടിവെച്ചുകൊന്നു. വടക്കുകിഴക്കന്‍ നഗരമായ നഖോന്‍ രാച്ചാസിമയിലെ സൈനികകേന്ദ്രത്തില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. തായ് സൈന്യത്തില്‍ ജൂനിയര്‍ ഓഫീസറായ ജക്രഫന്ത് തോമ്മയെന്ന (32) ആളാണ് അക്രമം നടത്തിയത്. ആക്രമണം ഇയാള്‍ സാമൂഹികമാധ്യമങ്ങളിലൂടെ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു. വെടിവെപ്പില്‍ 14 പേര്‍ക്ക് പരിക്കേറ്റു.
പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് തായ് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ അക്രമിയുടെ കമാന്‍ഡിങ് ഓഫീസറായ സൈനികനും ഉള്‍പ്പെടുന്നു.ഒരു സൈനിക ക്യാമ്പില്‍ നിന്ന് മോഷ്ടിച്ച തോക്കും മറ്റായുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. മോഷ്ടിച്ച സൈനികവാഹനത്തിലാണ് ഇയാള്‍ നഗരത്തിലെത്തിയതെന്ന് പോലീസ് ലെഫ്റ്റനന്റ് കേണല്‍ മോങ്‌കോല്‍ കുപ്തസിരി പറഞ്ഞു. നഗരത്തിലെത്തിയ ഇയാള്‍ ബുദ്ധക്ഷേത്രത്തിലും സമീപത്തുണ്ടായിരുന്ന ഷോപ്പിങ് മാളിലും വെടിവെപ്പ് നടത്തി. 16 പേരെ ഇയാള്‍ ബന്ദിയാക്കിയതായി തായ് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.
എന്നാല്‍, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ലെന്നും പോലീസ് വക്താവ് പറഞ്ഞു.ആക്രമണത്തെക്കുറിച്ച് സൂചന നല്‍കുന്ന സന്ദേശങ്ങള്‍ പ്രതി നേരത്തേ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റുചെയ്തിട്ടുണ്ട്. 'ആര്‍ക്കും മരണത്തില്‍നിന്ന് രക്ഷപ്പെടാനാവില്ല', ' ഞാന്‍ കീഴടങ്ങണോ?' തുടങ്ങിയ സന്ദേശങ്ങളും തോക്കേന്തിനില്‍ക്കുന്ന ചിത്രവും ഇയാള്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റുചെയ്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























