കൊറോണ- ചൈനയിൽ ഇന്നലെ മാത്രം 81 പേർ മരിച്ചു ; ഇതോടെ മരണസംഖ്യ 803 ആയി

ചൈനയിൽ കൊറോണ വൈറസിൽ മരണസംഖ്യ ഉയരുന്നു.ഇന്നലെ മാത്രം 81 പേർ മരിച്ചതായാണ് കണക്ക് വൈറസ് ബാധയേറ്റ് ഇതുവരെ 803 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 2003ലെ സാർസ് ബാധ മരണത്തെക്കാൾ കൂടുതലായി.
ലോകത്താകമാനം 774 പേരാണ് സാർസ് ബാധയെ തുടർന്ന് മരിച്ചിരുന്നത് . എന്നാൽ ഇപ്പോൾ ചൈനയിലെ വുഹാൻ പ്രവിശ്യയിൽ മാത്രം കൊറോണയെ തുടർന്ന് 780പേർ മരിച്ചു. 34,800 പേർക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചതായാണ് കണക്ക്.
വൈറസ് ബാധിതരിൽ 34,598 പേർ ചൈനയിലാണ്. ഇതിൽ 25,000ത്തോളം ആളുകൾ വുഹാൻ പ്രവിശ്യയിൽ നിന്നുള്ളവരാണ്. വൈറസ് ബാധയെ തുടർന്ന് ലോകാരോഗ്യ സംഘടനാ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha























