കൊവിഡ് 19; മസ്ക്കറ്റിലെത്തിയ 130 യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി, തിരികെപോകാൻ നിർദേശം
മസ്കറ്റ് വിമാനത്താവളത്തില്‍ കുടുങ്ങി തിരുവനന്തപുരത്തുനിന്നും നിന്നും മസ്കറ്റിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് IX 549ലെയും കൊച്ചിയില്‍ നിന്നെത്തിയ IX 443 ലെയും നൂറ്റിമുപ്പതോളം യാത്രക്കാര്‍ . കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വിദേശികള്‍ക്ക് ഓമനിലേക്കുള്ള പ്രവേശനം ഇന്ന് മുതല്‍ വിലക്കിയതുകാരണമാണ് യാത്രക്കാര്‍ കുടുങ്ങിയിരിക്കുന്നത്.യാത്രക്കാരോട് മടങ്ങി പോകാൻ വിമാനത്താവളത്തിലെ അധികൃതർ ആവശ്യപ്പെട്ടിരിക്കുകയാണ്.
അതേസമയം, കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളായ യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയവര്‍ക്ക് 14 ദിവസം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറത്തിയ പുതിയ ഉത്തരവിലാണ് 14 ദിവസത്തെ നിരീക്ഷണം. മാര്‍ച്ച് 18 മുതൽ പുതിയ നിയന്ത്രണം നിലവില്‍ വരും . അതോടൊപ്പം യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍, യുകെ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് യാത്രാ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha