Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ലോകത്താകെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 81,000 കടന്നു... കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോകമെമ്പാടും 60 ലക്ഷത്തോളം നഴ്‌സുമാര്‍ അധികം വേണ്ടിവരുമെന്ന് ലോകാരോഗ്യസംഘടന

08 APRIL 2020 07:12 AM IST
മലയാളി വാര്‍ത്ത

കോവിഡ് ബാധിച്ചുമരിച്ചവരുടെ എണ്ണം ലോകത്താകെ 81000 കടന്നു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ ജപ്പാനില്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫിലിപ്പീന്‍സും കൊളംബിയയും ഉള്‍പ്പെടെ ഏതാനും രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ നീട്ടി. അതേസമയം 2 മാസം നീണ്ട പോരാട്ടത്തിനൊടുവില്‍ ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസത്തിന്റെ ആശ്വാസത്തിലാണു ചൈന.. ചൈനയില്‍നിന്ന് ആശ്വാസവാര്‍ത്ത. ഡിസംബര്‍ അവസാനം രോഗം ആദ്യം കണ്ടെത്തിയ അവിടെ ആരും മരിക്കാതെ ഒരു ദിനം. രോഗം പടര്‍ന്നുപിടിച്ചശേഷം ആദ്യമായാണ് ഇത്.

ലോകത്താകെ മരണസംഖ്യ 81,000 കടന്നു. തുടര്‍ച്ചയായി നാലു ദിവസം മരണസംഖ്യ കുറഞ്ഞ സ്‌പെയിനില്‍ ചൊവ്വാഴ്ച വര്‍ധിച്ചു. 743 പേര്‍കൂടി മരിച്ചു. മരണസംഖ്യ 13,798. ബ്രിട്ടനില്‍ 786 പേര്‍ കൂടി മരിച്ചപ്പോള്‍ മരണസംഖ്യ 6159 ആയി. ബല്‍ജിയത്തില്‍ 403 പേര്‍കൂടി മരിച്ചു. മരണസംഖ്യ 2035. നെതര്‍ലന്‍ഡ്‌സിലും 2000 കടന്നു.

ഏത് ആരോഗ്യവ്യവസ്ഥയുടെയും നട്ടെല്ല് നേഴ്‌സുമാരാണെന്ന് എല്ലാവര്‍ക്കും അറിയാം കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോകമെമ്പാടും 60 ലക്ഷത്തോളം നേഴ്‌സുമാര്‍ അധികം വേണ്ടിവരുമെന്ന് ലോകാരോഗ്യസംഘടന. ലോകാരോഗ്യ സംഘടന, നേഴ്‌സിങ് നൗ, നേഴ്‌സുമാരുടെ അന്താരാഷ്ട്ര സമിതി എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ഏത് ആരോഗ്യവ്യവസ്ഥയുടെയും നട്ടെല്ല് നേഴ്‌സുമാരാണെന്ന് ഡബ്ല്യൂഎച്ച്ഒ തലവന്‍ തെഡ്രോസ് അധാനം പ്രസ്താവനയില്‍ പറഞ്ഞു.

നിലവില്‍ കേവലം 2.8 കോടി നേഴ്‌സുമാര്‍ മാത്രമാണ് ലോകത്താകമാനമുള്ളത്. ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, പശ്ചിമേഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളിലാണ് നേഴ്‌സുമാര്‍ ഏറ്റവും കുറവ്. അതിനാല്‍ തന്നെ, നേഴ്‌സിങ് ജോലി തെരഞ്ഞെടുക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ലോകത്തെ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരില്‍, പകുതിയോളം നേഴ്‌സുമാരാണ്. അതില്‍ തന്നെ എണ്‍പതു ശതമാനം ലോകജനസംഖ്യയുടെ പകുതി പേരേ ചികിത്സിക്കാന്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അവശേഷിക്കുന്ന 20 ശതമാനമാണ് ബാക്കി പകുതി ലോകജനതക്കുള്ളത്. നേഴ്‌സുമാരെ സൃഷ്ടിക്കാത്ത സമ്പന്നരാജ്യങ്ങള്‍ കുടിയേറ്റക്കാരെ ആശ്രയിക്കുന്നതിനാല്‍ ദരിദ്രരാജ്യങ്ങളില്‍ വേണ്ടത്ര നേഴ്‌സുമാരില്ലെന്ന് നേഴ്‌സിങ്ങ് നൗവിന്റെ മേരി വാറ്റ്കിന്‍സ് പറഞ്ഞു.
ഇതുവരെ ലോകത്താകമാനം 100ലധികം ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡിനിരയായി. ഇറ്റലിയില്‍ രോഗികളില്‍ 9 ശതമാനവും സ്‌പെയിനില്‍ 12ശതമാനവും ആരോഗ്യപ്രവര്‍ത്തകരാണ്. കൃത്യമായ നിര്‍ദേശങ്ങളില്ലാത്തതും സുരക്ഷാസാമഗ്രികളില്ലാത്തതുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കാനിടവരുന്നത്.

ഇറ്റലിയില്‍ മരണസംഖ്യ 17,127. ഫ്രാന്‍സില്‍ ഒമ്പതിനായിരത്തോട് അടുക്കുന്നു. അമേരിക്കയില്‍ 12,000 കടന്നു. രോഗികള്‍ നാലു ലക്ഷത്തിനടുത്ത്. ഇറാനില്‍ മരണസംഖ്യ ചൊവ്വാഴ്ചയും കുറഞ്ഞു. 133 പേരാണ് മരിച്ചത്. രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ലോകത്ത് 14 ലക്ഷം കടന്നു. മൂന്നു ലക്ഷത്തോളം പേര്‍ രോഗമുക്തരായി.

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (5 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (6 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (6 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (6 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (6 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (6 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (6 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (8 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (8 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (9 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (9 hours ago)

Malayali Vartha Recommends