Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

ഇന്ത്യയ്ക്ക് മുന്നില്‍ നാടകം കളിച്ചതോ ? മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ എന്ന മരുന്ന് കോവിഡ് നേരിടാന്‍ ഫലപ്രദമാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നില്‍ സാമ്പത്തിക താല്‍പര്യങ്ങളാണെന്ന് ആരോപണം ... ഫ്രഞ്ച് കമ്പനിയില്‍ നിക്ഷേപമോ?

08 APRIL 2020 09:12 AM IST
മലയാളി വാര്‍ത്ത

കോവിഡ് രോഗവ്യാപനത്തിനു ശമനമുണ്ടാകാനും രോഗവ്യാപനം തടയാനുമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന തീവ്രശ്രമം കണ്ട് ഒരു വിഭാഗം ജനത കയ്യടിക്കുമ്പോള്‍ അതിനെതിരെ ശക്തമായ പ്രചാരണം പ്രതിപക്ഷ കക്ഷികളും അവരെ പിന്തുണയ്ക്കുന്ന മാധ്യമ സ്ഥാപങ്ങളും ഉയര്‍ത്തിവിടുന്നുമുണ്ട് .നിലവില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി രണ്ടാം വട്ടവും ഒരുങ്ങുന്ന ട്രംപിന് രാജ്യത്തെ ജനങ്ങളുടെ പിന്തുണ വന്‍ തോതില്‍ വര്‍ധിപ്പിക്കേണ്ടതുമുണ്ട് .

അതിനാല്‍ പൊതുഭരണത്തിന്റെ മികവ് താന്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ശ്രമിക്കുന്നു എന്ന് ട്രംപ് പറയുമ്പോഴും സംശയത്തിന് സൂചന നല്‍കുന്ന ഒട്ടനവധി ആരോപണങ്ങള്‍ ഇപ്പോള്‍ അമേരിക്കയിലെ ദേശിയ പത്രമാധ്യമമായ ന്യൂയോര്‍ക് ടൈംസ് തൊടുത്തുവിടുകയാണ് .വന്‍ കിട ബിസിനസ്സ് സാമ്രാജ്യമുള്ള ട്രംപിന് കച്ചവട താത്പര്യം കൂടി ഇപ്പോള്‍ മരുന്ന് ലഭ്യതയ്ക്കായുള്ള ശ്രമത്തിനു പിന്നിലുണ്ട് എന്നാണ് ആരോപണം .


മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ എന്ന മരുന്ന് കോവിഡ് നേരിടാന്‍ ഫലപ്രദമാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നില്‍ സാമ്പത്തിക താല്‍പര്യങ്ങളാണെന്ന് ആരോപണം ഉയര്‍ന്നതോടെ വന്‍ വിവാദങ്ങള്‍ക്ക് ഇത് തിരികൊളുത്തിയിരിക്കുകയാണ് . ട്രംപിന്റെ പ്രസ്താവനയെച്ചൊല്ലി അമേരിക്കന്‍ വൈദ്യശാസ്ത്ര മേഖലയില്‍ വലിയതോതില്‍ അഭിപ്രായഭിന്നത ഉയരുന്നതിനിടയിലാണ് സാമ്പത്തിക താല്‍പര്യങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവരുന്നത്.

ഹൈഡ്രോക്സി ക്ലോറോക്വിന്റെ ബ്രാന്‍ഡ് നാമമായ പ്ലാക്വനില്‍ നിര്‍മിക്കുന്ന ഫ്രഞ്ച് മരുന്നു കമ്പനിയായ സനോഫിയില്‍ ട്രംപിനു ചെറിയതോതില്‍ സാമ്പത്തിക താല്‍പര്യം ഉണ്ടെന്നാണ് ദേശിയ പത്രമാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.മാത്രമല്ല ശാസ്ത്രീയമായ പാണ്ഡിത്യമില്ലാതെ മരുന്നിനെ കുറിച്ച് ആധികാരികമായി സംസാരിക്കരുത് എന്ന വാദവും ഉയര്‍ന്നിരുന്നു .അതേസമയം മരുന്ന് ലഭ്യതയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തില്‍ ഏറ്റവും മോശമായി കോവിഡ്
ബാധിച്ച രാജ്യങ്ങള്‍ക്ക് മരുന്ന് നല്‍കും എന്ന ഉചിതമായ മറുപടിയാണ് നല്‍കിയത് .ഹൈഡ്രോക്സി ക്ലോറോക്വിന്‍ വളരെ സൂക്ഷിച്ചു വേണം ഉപയോഗിക്കാനെന്ന് ഡോ. അന്തോണി ഫൗസി ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടും, കോവിഡിന് ഈ മരുന്ന് ഫലപ്രദമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ട്രംപ് ചെയ്തത് . മരുന്നിന്റെ ഇറക്കുമതി നിരോധിച്ച ഇന്ത്യയുടെ നടപടിക്കെതിരെ ട്രംപ് രംഗത്തെത്തുകയും ഭീഷണിയുടെ സ്വരത്തില്‍ അഭിപ്രായം പറയുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് വിഷയത്തില്‍ ട്രംപിന്റെ സാമ്പത്തിക താല്‍പര്യത്തെക്കുറിച്ച് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ട്രംപ് പിന്തുണച്ചതിനു പിന്നാലെ നിരവധി ഡോക്ടര്‍മാരാണ് അമേരിക്കയില്‍ ഹൈഡ്രോക്സി ക്ലോറോക്വിന്‍ ശുപാര്‍ശ ചെയ്യുന്നത്. 29 ദശലക്ഷം ഡോസ് മരുന്ന് വിതരണം ചെയ്യുമെന്നാണ് ട്രംപ് മാധ്യമങ്ങളോട് അറിയിച്ചിരിക്കുന്നത്. കൂടുതല്‍ മരുന്നിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നും മരുന്ന് കയറ്റു മതി നിരോധിച്ചതിനെ പറ്റി പരാമര്‍ശിച്ചപ്പോള്‍ സുഹൃത്ത് രാജ്യമായ അമേരിക്കയോട് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല എന്നായിരുന്നു ട്രംപിന്റെ ആദ്യത്തെ മറുപടി

ഹൈഡ്രോക്സി ക്ലോറോക്വിന്‍ ചികിത്സ അംഗീകരിക്കപ്പെട്ടാല്‍ ലാഭമുണ്ടാകാന്‍ പോകുന്നതു വന്‍കിട മരുന്നു നിര്‍മാണ കമ്പനികള്‍ക്കാണെന്നും ഇവരില്‍ പലര്‍ക്കും ട്രംപുമായി ആത്മ ബന്ധമുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഫ്രഞ്ച് മരുന്നു നിര്‍മാതാക്കളായ സനോഫിയില്‍ ഏറ്റവും കൂടുതല്‍ ഓഹരികളുള്ളത് ഫിഷര്‍ അസെറ്റ് മാനേജ്മെന്റ് എന്ന മ്യൂച്ചല്‍ ഫണ്ട് കമ്പനിക്കാണ്. കെന്‍ ഫിഷര്‍ എന്നയാളിന്റെ ഉടമസ്ഥതയിലുള്ള ഫിഷര്‍ അസെറ്റാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ട്രംപിനും ഏറ്റവും കൂടുതല്‍ തിരഞ്ഞടുപ്പിനും പാര്‍ട്ടി പ്രവര്‍ത്തനത്തിനുമായി സംഭാവന നല്‍കുന്നതെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ഈ ആരോപണം കമ്പനി നിഷേധിക്കുകയും സനോഫിയില്‍ മുതല്‍മുടക്കുള്ള മറ്റൊരു കമ്പനിയായ ഇന്‍വെസ്‌കോയ്ക്ക് കൊമേഴ്സ് സെക്രട്ടറി വില്‍ബര്‍ റോസുമായി മുന്‍പ് ബന്ധമുണ്ടായിരുന്നെങ്കിലും മരുന്നു നിര്‍മാണ കമ്പനിയില്‍ ഇന്‍വെസ്‌കോയ്ക്ക് മുതല്‍മുടക്കുള്ള കാര്യം തനിക്കറിയില്ലെന്ന് റോസ് വ്യക്തമാക്കി.എന്നാല്‍ ട്രംപിന്റെ മൂന്നു കുടുംബ ട്രസ്റ്റുകള്‍ പണം നിക്ഷേപിച്ചിരിക്കുന്ന ഡോഡ്ജ് ആന്‍ഡ് കോക്സ് മ്യൂച്ചല്‍ ഫണ്ടിനും സനോഫിയില്‍ വന്‍മുതല്‍മുടക്കുള്ളതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു .

എന്നാല്‍ ഇത് രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണെന്നും അപകീര്‍ത്തിപ്പെടുത്തി നേട്ടം കാണാനുള്ള ശ്രമമാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഭരണകക്ഷി അംഗങ്ങള്‍ അഭിപ്രായം പറഞ്ഞു വിഷയത്തില്‍ ട്രംപിനെ കുറ്റം പറയാനില്ലെന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് . യാതൊരു പ്രത്യാശയുമില്ലാത്ത യുഎസിലെ ജനങ്ങള്‍ക്കു പ്രതീക്ഷ പകര്‍ന്നു നല്‍കാനാണു ട്രംപ് ശ്രമിക്കുന്നതെന്ന് ബ്രൂക്ക്ലിന്‍ ഹോസ്പിറ്റല്‍ സെന്ററിലെ ഡോ. ജോഷ്വ റോസെന്‍ബെര്‍ഗ് ഉള്‍പ്പടെയുള്ള പ്രമുഖര്‍ പറഞ്ഞിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്  (23 minutes ago)

തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി  (31 minutes ago)

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി  (2 hours ago)

പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ  (2 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം  (2 hours ago)

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (2 hours ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (3 hours ago)

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (3 hours ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (3 hours ago)

ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!  (3 hours ago)

വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള ശമ്പള പരിധിയിൽ മാറ്റം  (3 hours ago)

പ്രധാനമന്ത്രി പങ്കെടുത്ത വേദിയില്‍ ഐശ്വര്യ റായ്‌യുടെ വൈറല്‍ പ്രസംഗം  (3 hours ago)

ജര്‍മ്മനിയിലെ 'തലകീഴായ ട്രെയിന്‍'പാളത്തിനടിയില്‍ തൂങ്ങിക്കിടക്കാം; 120 വര്‍ഷം പഴക്കമുള്ള എഞ്ചിനീയറിംഗ് അത്ഭുതം ..  (3 hours ago)

വീട്ടിലേക്കൊരു പുതു അതിഥി. വിശേഷം പങ്ക് വച്ച് നയൻസ്  (3 hours ago)

എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവര്‍ന്നു  (3 hours ago)

Malayali Vartha Recommends