Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

സ്മൃതി ഇറാനി വയനാട്ടിലേയ്ക്ക്... കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാടിന്റെ പരിധിയില്‍ ഉള്‍പ്പെട്ട കരുവാരക്കുണ്ടില്‍ അമേഠി സ്വദേശികളടക്കമുള്ള തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യങ്ങളെത്തിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

08 APRIL 2020 02:21 PM IST
മലയാളി വാര്‍ത്ത

കൊറോണയ്ക്കിടയില്‍ പുട്ടുകച്ചവടം എന്നൊന്നും പറഞ്ഞ് ആരും വന്നേക്കരുത്. കൊടുത്താല്‍ അമേഠിയില്‍ അല്ല വയനാടും കിട്ടും.അത് അറിയേണ്ടവര്‍ക്ക് അറിയാം. ഇനി കാര്യത്തിലേയ്ക്ക് വരാം. അമേഠിയിലെ ജനങ്ങള്‍ കൈവിട്ടെങ്കിലും രാഹുല്‍ ഗാന്ധിക്ക് അത് പറ്റില്ലല്ലോ.

സ്മൃതിയുടെ തട്ടകത്തില്‍ കയറിയാണ് രാഹുല്‍ ഇപ്പോള്‍ സഹായമിറക്കിയിരിക്കുന്നത്. യുപിയിലെ അമേഠിയിലേക്ക് ഭക്ഷ്യവസ്തുക്കളും മരുന്നും അയച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇറങ്ങിയില്ല. ദേ വന്നു സ്മൃതി ഇറാനിയും ഗോദയില്‍. അങ്ങ് അമേഠിയില്‍ അല്ല ഇങ്ങ് കേരളത്തിന്റെ വടക്ക് വയനാടാണെന്ന് മാത്രം.

സ്മൃതി പ്രതിനിധാനം ചെയ്യുന്ന അമേഠിയിലേക്ക് രാഹുല്‍ ഭക്ഷ്യധാന്യങ്ങളും സാനിറ്റൈസറുകളും എത്തിച്ചതിനു പിന്നാലെയാണ് ഇറാനിയുടെ നടപടി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാടിന്റെ പരിധിയില്‍ ഉള്‍പ്പെട്ട കരുവാരക്കുണ്ടില്‍ അമേഠി സ്വദേശികളടക്കമുള്ള തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യങ്ങളെത്തിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 35 അതിഥി തൊഴിലാളികള്‍ക്ക് സേവാഭാരതി പ്രവര്‍ത്തകര്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു. ഇരിങ്ങാട്ടിരി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്കാണ് ഭക്ഷ്യകിറ്റ് നല്‍കിയത്. കോവിഡ് മൂലം പണിയില്ലാതായ തൊഴിലാളികള്‍ക്കു ഭക്ഷണം കിട്ടുന്നില്ലെന്ന് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന തൊഴിലാളി അമേഠിയിലെ സുഹൃത്തിനെ വിവരം അറിയിക്കുകയായിരുന്നു
രാഹുല്‍ സ്വന്തം മണ്ഡലമായ വയനാടിനായും കൈ അയച്ച് സഹായിച്ചു. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ അമേഠി സ്വദേശികളുള്‍പ്പെടെയുള്ള അതിഥിത്തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ട്. ഇവര്‍ നാട്ടിലുള്ള ചിലരെ, തങ്ങള്‍ ഭക്ഷണംകിട്ടാതെ വിഷമിക്കുകയാണെന്ന് അറിയിച്ചു. ഇക്കാര്യം മന്ത്രി സ്മൃതി ഇറാനിയെ ബി.ജെ.പി.യുടെ പ്രാദേശിക നേതൃത്വം ധരിപ്പിച്ചു. അവര്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ സഹായം തേടി. മുരളീധരന്റെ നിര്‍ദേശപ്രകാരം സേവാഭാരതി പ്രവര്‍ത്തകര്‍ കരുവാരക്കുണ്ടിലെത്തി തൊഴിലാളികളെ കണ്ടു. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണ സാമഗ്രികള്‍ ഉടന്‍തന്നെ എത്തിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇവര്‍ക്ക് ഭക്ഷണം ഉറപ്പാക്കുമെന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ അറിയിച്ചു.
വയനാട് മണ്ഡലത്തിലെ സമൂഹ അടുക്കളയിലേക്ക് വേണ്ട സാധനങ്ങള്‍ നാളെ വിതരണം ചെയ്യുമെന്ന് അദ്ദേഹത്തിന്റെ വയനാട് ഓഫിസ് പ്രതിനിധി വ്യക്തമാക്കി. വയനാട് മണ്ഡലത്തിലെ 51 പഞ്ചായത്തിലും അഞ്ച് മുന്‍സിപ്പാലിറ്റികളിലും തയാറാക്കിയിരിക്കുന്ന സമൂഹ അടുക്കളയിലേക്ക് 28,000 കിലോ അരിയാണ് രാഹുല്‍ ഗാന്ധി വാങ്ങി നല്‍കിയിരിക്കുന്നത്. ഇതില്‍ നിന്നും ഒരോ പഞ്ചായത്തിനും 500 കിലോ അരിയും, 50 കിലോ കടലയും 50 കിലോ പയറും വിതരണം ചെയ്യും.അദ്ദേഹത്തിന്റെ സ്വന്തം ചെലവിലാണ് ഭക്ഷണസാധനങ്ങള്‍ വാങ്ങിയത്. നാളെ തന്നെ ഇത് വിതരണം ചെയ്യും. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അവസാനിച്ചാല്‍ ഉടന്‍ തന്നെ കേരളത്തിലെത്തുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചിട്ടുണ്ട്.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (5 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (6 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (6 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (6 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (6 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (6 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (6 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (8 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (8 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (9 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (9 hours ago)

Malayali Vartha Recommends