Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ലോകത്താകെ 90,000ത്തിലധികം മരണം; കൊവിഡ് -19 ബാധിതരുടെയും മരിക്കുന്നവരുടെയും എണ്ണം കുതിച്ചുയരുന്നു

09 APRIL 2020 10:45 PM IST
മലയാളി വാര്‍ത്ത

മുൾമുനയിൽ നിർത്തിക്കൊണ്ട് കൊവിഡ് -19 ബാധിതരുടെയും മരിക്കുന്നവരുടെയും എണ്ണം കുതിച്ചുയരുകയാണ്. ലോകത്താകെ 90,000ത്തിലധികം പേര്‍ മരിച്ചു.15, 24,843 പേർക്ക് രോഗം ബാധിച്ചു . ഇറ്റലിയില്‍ മരണം 17,669 ആയി. സ്‌പെയിനില്‍ ഒറ്റ ദിവസം 683 പേര്‍ മരിച്ചു. ഇതോടെ മരണം 14,792 ആയി. ജര്‍മ്മനിയില്‍ 2,943 പേരും ഫ്രാന്‍സില്‍ 10,869 പേരും മരിച്ചു.വൈറസിന്റെ പുതിയ ഹോട്ട് സ്‌പോട്ടുകളായ ബെല്‍ജിയത്തിലും നെതര്‍ലാന്‍ഡ്സിലും രോഗികള്‍ 2,000 കവിഞ്ഞു.

 അമേരിക്കയില്‍ ബുധനാഴ്ച മാത്രം 1900 മരണം. ആകെ മരണം 15,000 പിന്നിട്ടു. രോഗികള്‍ 4,35,160 ആയി. എന്നാല്‍ ഭയപ്പെട്ട അത്രയും മരണം ഇല്ലെന്നും രോഗ നിയന്ത്രണം ശരിയായ ദിശയിലാണെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. ന്യൂയോര്‍ക്കില്‍ മരണസംഖ്യ ഉയരുകയാണ്. 6000 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. 1,50,000 പേര്‍ക്ക് രോഗം ബാധിച്ചു. ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കിലും മറ്റ് പ്രദേശങ്ങളിലും അടിയന്തര താത്ക്കാലിക ആശുപത്രികള്‍ ആരംഭിച്ചു. ശീതീകരിച്ച ട്രക്കുകള്‍ നഗരത്തിലുടനീളം വിന്യസിച്ചിട്ടുണ്ട്.

വിസ്കോണ്‍സിനില്‍ നിയന്ത്രണങ്ങള്‍ക്കിടയിലും അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാനുള്ള ഡെമോക്രാറ്റിക് പ്രൈമറിയില്‍ വോട്ട് ചെയ്യാന്‍ ആയിരങ്ങള്‍ മണിക്കൂറുകളോളം ക്യൂ നിന്നു. കൊവിഡ് ബാധിച്ച്‌ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിലയില്‍ പുരോഗതിയുണ്ട്. ബ്രിട്ടനില്‍ ഒറ്റ ദിവസം കൊണ്ട് 938 പേരാണ് മരണമടഞ്ഞത്. ആകെ മരണം 7,000 കടന്നു. ഇറാനില്‍ ഒറ്റദിവസം കൊണ്ട് 121 മരണം, രണ്ടായിരത്തോളം പുതിയ രോഗികള്‍. ആകെ മരണം 4000 ആയി.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും ടോക്കിയോയില്‍ ട്രെയിനുകളില്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
 ഫ്രാന്‍സില്‍ ലോക്‌ഡൗണ്‍ നീട്ടാന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ശുപാര്‍ശ.

 എത്യോപ്യയില്‍ അടിയന്തരാവസ്ഥ.

 നേപ്പാള്‍ രാജ്യാന്തര വിമാന സര്‍വീസ് നിരോധനം 30 വരെ നീട്ടി.

 പെറുവില്‍ കൊവിഡ് രോഗികളായ രണ്ട് സ്ത്രീകള്‍ പ്രസവിച്ചു. കുഞ്ഞുങ്ങള്‍ക്കു രോഗമില്ല.

 തായ്‌ലാന്‍‍‍‍ഡില്‍ മരിച്ചവരില്‍ ഇന്ത്യക്കാരനും.

 പാകിസ്ഥാനിലെ ക്വെറ്റയില്‍ ചികിത്സാ ഉപകരണങ്ങളുടെ അഭാവത്തില്‍ പ്രതിഷേധിച്ചതിന് ജയിലില്‍ അടച്ച 47 ഡോക്ടര്‍മാരെ വിട്ടയച്ചു. വരുമാനം കുറഞ്ഞ കുടുംബങ്ങള്‍ക്ക് 12, 000 രൂപ ധനസഹായം രാജ്യം നല്‍കി.

വെനിസ്വേലയില്‍ സാനിറ്റേഷന്‍ കിറ്റ്, കുടിവെള്ളം, ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷ ഉപകരണങ്ങള്‍ എന്നിവ ലോകാരോഗ്യ സംഘടന എത്തിച്ചു.

 ആമസോണ്‍ കാടുകളില്‍ വസിക്കുന്ന യാനോമാമീ ഗോത്രത്തില്‍ 15 വയസുകാരന് രോഗബാധ.

 ദക്ഷിണ കൊറിയയിലും ന്യൂസിലാന്‍ഡിലും കൊവിഡിന് നേരിയ ശമനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (5 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (5 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (5 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (6 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (6 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (6 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (8 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (8 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (8 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (8 hours ago)

Malayali Vartha Recommends