Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

അമേരിക്കയില്‍ സ്ഥിതി പരിതാപകരം.... ആയിരങ്ങളുടെ ജീവനെടുത്തു കൊറോണ ഭീതി പടര്‍ന്നു പിടിക്കുന്നതിനിടയില്‍ ലോകരാജ്യങ്ങള്‍ തമ്മില്‍ മാസ്‌കുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും വേണ്ടി പിടിവലി... ജര്‍മന്‍ പൊലീസിനു വേണ്ടി ചൈനയില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത രണ്ടു ലക്ഷത്തോളം എന്‍95 മാസ്‌കുകള്‍ അമേരിക്ക തട്ടിയെടുത്തതായി ആരോപിച്ച് ജര്‍മ്മനി

10 APRIL 2020 08:54 AM IST
മലയാളി വാര്‍ത്ത

കോവിഡ് പിടിമുറുക്കിയ വികസിതരാജ്യങ്ങളുടെയും സ്ഥിതി വളരെ ദയനീയമാണ്. അമേരിക്കയില്‍ രോഗം ഭേദമായവരുടെ നിരക്ക് 5.26 ശതമാനം മാത്രമാണ്. അവിടെ ജനുവരി 20-നാണ് ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത്. ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ട 4,35,160 പേരില്‍ 3,97,472 ആളുകളും രോഗത്തിന്റെ പിടിയില്‍ത്തന്നെ. ആയിരങ്ങളുടെ ജീവനെടുത്തു കൊറോണ ഭീതി പടര്‍ന്നു പിടിക്കുന്നതിനിടയില്‍ ലോകരാജ്യങ്ങള്‍ തമ്മില്‍ മാസ്‌കുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും വേണ്ടി പിടിവലി. ജര്‍മന്‍ പൊലീസിനു വേണ്ടി ചൈനയില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത രണ്ടു ലക്ഷത്തോളം എന്‍95 മാസ്‌കുകള്‍ അമേരിക്ക തട്ടിയെടുത്തതായി ജര്‍മനി ആരോപിച്ചു. ജര്‍മനിയിലേക്കു വിമാനമാര്‍ഗം കൊണ്ടുപോയ മാസ്‌കുകള്‍ ബാങ്കോക്കില്‍ തടഞ്ഞ് അമേരിക്കയിലേക്ക് അയയ്ക്കുകയായിരുന്നുവെന്ന് ജര്‍മന്‍ അധികൃതര്‍ വ്യക്തമാക്കി. 15,328 പേര്‍ മരിച്ച സ്‌പെയിന്‍ പക്ഷേ, രോഗമുക്തി നേടുന്നവരുടെ നിരക്കില്‍ മുന്നിലാണ്. ഇവിടെ രോഗം ബാധിച്ച 34.21 ശതമാനം പേര്‍ക്കും ഭേദമായി.
എന്നാല്‍ കോവിഡ്-19 രോഗവ്യാപനത്തിനെതിരേ കേരളത്തിന്റെ യുദ്ധം വിജയത്തിലേക്ക്. ആദ്യ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത് നൂറുദിവസം പിന്നിടുമ്‌ബോള്‍, രോഗമുക്തരായവരുടെ എണ്ണത്തില്‍ ലോകശരാശരിയെക്കാള്‍ മുന്നിലെത്തി. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരില്‍ 27.17 ശതമാനംപേരും രോഗമുക്തരായി. രണ്ടാഘട്ടം രോഗംവന്ന് ഒരുമാസം പിന്നിടുമ്പോള്‍ത്തന്നെ നാലിലൊന്ന് പേര്‍ക്കും രോഗം ഭേദമായെന്നത് ആരോഗ്യകേരളത്തിന് അഭിമാനമായി.

ഭേദമായവരുടെ കണക്കില്‍ ലോകശരാശരി 22.2 ആണ്. ലോകത്താകെ 15,31,192 പേര്‍ക്കാണ് ഇതുവരെ (വ്യാഴാഴ്ച വൈകീട്ട് ആറുവരെ) രോഗംബാധിച്ചത്. 3,37,276 പേര്‍ക്ക് ഭേദമായി. ഇതില്‍ 23 ശതമാനവും ചൈനയിലാണ്. കോവിഡിന്റെ പ്രഭവകേന്ദ്രമായ അവിടെ അഞ്ചുമാസംകൊണ്ടാണ് 94 ശതമാനംപേരും രോഗമുക്തരായത്. 1160 പേര്‍ മാത്രമേ ഇപ്പോള്‍ ചികിത്സയിലുള്ളൂ. ചൈനയില്‍ ഇത്രയധികം ആളുകള്‍ രോഗമുക്തരായതിനാലാണ് ലോകശരാശരി ഇത്രയെങ്കിലും ഉയര്‍ന്നത്.

ജനുവരിയില്‍ വുഹാനില്‍നിന്നെത്തിയ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ രണ്ടുഘട്ടങ്ങളിലായ കേരളത്തില്‍ 357 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 97 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു.

ഇന്ത്യയില്‍ രോഗം ഭേദമായവരുടെ നിരക്ക് 9.12 ശതമാനമാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 6237 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 483 പേര്‍ക്ക് രോഗം ഭേദമായി. ഇതില്‍ അഞ്ചിലൊന്നും കേരളത്തിലാണ്. കേരളത്തില്‍ രണ്ടാമത് കോവിഡ് സ്ഥിരീകരിച്ച അതേസമയത്ത് രോഗം പിടിപെട്ട സംസ്ഥാനമായിരുന്നു മഹാരാഷ്ട്ര. അവിടെയിപ്പോഴും രോഗമുക്തരായവര്‍ വെറും ഒന്പതുശതമാനംമാത്രമാണ്.

1930-കളിലെ മഹാ സാമ്ബത്തിക മാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും വലിയ മാന്ദ്യത്തിലേക്ക് ലോകം നീങ്ങുകയാണെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.). കോവിഡ്-19 വ്യാപനം കാരണം 170-ല്‍ അധികം രാജ്യങ്ങളില്‍ പ്രതിശീര്‍ഷ വരുമാനത്തില്‍ കുറവുണ്ടാകുമെന്ന് ഐ.എം.എഫ്. മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ പറഞ്ഞു.

2021-ല്‍ പോലും മാന്ദ്യത്തില്‍നിന്ന് പൂര്‍ണമായി കരകയറാനാകില്ല. സാമ്ബത്തിക, സാമൂഹ്യ ഘടന കോവിഡ് മൂലം തകിടം മറിയുകയാണ്. നമ്മുടെ ജീവിതകാലത്ത് കാണാത്തത്ര വേഗത്തിലും വ്യാപ്തിയിലുമാണ് ഇത് സംഭവിക്കുന്നത്. മൂന്നു മാസം മുമ്ബ് 160 രാജ്യങ്ങളില്‍ പ്രതിശീര്‍ഷ വരുമാനം വര്‍ധിക്കുമെന്നാണ് കണക്കാക്കിയതെന്നും അവര്‍ പറഞ്ഞു. ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ വികസ്വര, ദരിദ്ര രാജ്യങ്ങളെയാവും മാന്ദ്യം ഏറ്റവുമധികം ബാധിക്കുക. കഴിഞ്ഞ രണ്ടു മാസത്തില്‍ 10,000 കോടി ഡോളറാണ് വളര്‍ന്നു വരുന്ന രാജ്യങ്ങളില്‍നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. വളര്‍ന്നുവരുന്ന രാജ്യങ്ങള്‍ക്കും വികസ്വര രാജ്യങ്ങള്‍ക്കും കോവിഡ് മൂലമുള്ള നഷ്ടം സ്വന്തം നിലയ്ക്ക് നികത്താന്‍ കഴിയില്ല. അവര്‍ക്ക് മറ്റുള്ളവരുടെ സഹായം തേടേണ്ടിവരും. എന്നാല്‍, മഹാമാരിയെ നേരിടാന്‍ എല്ലാ സര്‍ക്കാരുകളും നല്ല രീതിയില്‍ രംഗത്തുവന്നത് പ്രത്യാശ നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (3 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (3 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (5 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (5 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (5 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (5 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (5 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (5 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (6 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (8 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (8 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (8 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (8 hours ago)

Malayali Vartha Recommends