Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

സുരക്ഷാവസ്ത്രങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച ഡോക്ടര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

10 APRIL 2020 04:16 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് ബാധിതരെ ചികില്‍സിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രതിരോധത്തിനായി ആവശ്യത്തിന് സുരക്ഷാവസ്ത്രങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച ഡോക്ടര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. മുന്‍ നിരയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ (പിപിഇ) ഇല്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന് മുന്നറിയിപ്പ് നല്‍കിയ റോംഫോര്‍ഡിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിലെ ഡോക്ടറായ 53 കാരന്‍ അബ്ദുല്‍ മബുദ് ചൗധരി ആണ് മരിച്ചത്.

ബംഗ്ലാദേശ് വംശജനായ ഇദ്ദേഹം കഴിഞ്ഞ 20 വര്‍ഷത്തോളമായി എന്‍എച്ച്‌എസില്‍ ജോലി ചെയ്തുവരികയായിരുന്നു.15 ദിവസത്തോളം ആശുപത്രിയില്‍ ചികിത്സയില്‍ കിടന്നതിന് ശേഷമാണ് ചൗധരി മരണത്തിന് കീഴടങ്ങിയത്.

മാര്‍ച്ച്‌ 18-നാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷാ വസ്ത്രങ്ങള്‍ ലഭ്യമാരക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിനോട് അഭ്യര്‍ഥിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് ഇദ്ദേഹം ഇട്ടത്. ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ രോഗികളുമായി നേരിട്ട് ഇടപഴകുന്നവരാണ്. പക്ഷെ ഞങ്ങളും മനുഷ്യരാണ്. മറ്റുള്ളവരേപ്പോലെ രോഗങ്ങളില്ലാതെ ജീവിക്കാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.

രോഗത്തില്‍നിന്ന് ഞങ്ങളേയും കുടുംബത്തേയും രക്ഷിക്കേണ്ടതുണ്ടെന്നും അതിനാല്‍ ഓരോ എന്‍.എച്ച.എസ് പ്രവര്‍ത്തകര്‍ക്കും ആവശ്യമായ സുരക്ഷാ വസ്ത്രങ്ങള്‍ നല്‍കണമെന്നും അദ്ദേഹം ബോറിസ് ജോണ്‍സണിനോട് ആവശ്യപ്പെട്ടിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാകുന്നില്ലെന്ന പരാതികള്‍ക്കിടെയാണ് ഡോക്ടര്‍ ചൗധരിയുടെ മരണം സംഭവിച്ചിരിക്കുന്നത്. ഉപയോഗിച്ച ശേഷം നിര്‍ബന്ധമായും നശിപ്പിക്കേണ്ട സുരക്ഷാ വസ്ത്രങ്ങള്‍ ( പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്‌മെന്റ്‌സ്) ഒരാള്‍ ഉപയോഗിച്ചതിന് ശേഷം മറ്റൊരാള്‍ ഉപയോഗിക്കുന്നുണ്ടൈന്നതരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (5 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (5 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (6 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (6 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (7 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (7 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (7 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (7 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (11 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (11 hours ago)

Malayali Vartha Recommends