Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

നവംബറോടെ ചൈനയുള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ രണ്ടാമത്തെ തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്... കോവിഡ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ചൈനയിലെ ജീവിതം സാധാരണഗതിയിലേക്ക് മാറിക്കൊണ്ടിരിക്കെയാണ് പുതിയ മുന്നറിയിപ്പ്

17 APRIL 2020 08:36 AM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

ചൈനയിലെ വുഹാനിലെ ഒരു ലബോറട്ടറിയില്‍ നിന്നാണ് വൈറസിന്റെ ഉത്ഭവമെന്നും അബദ്ധത്തില്‍ അത് പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപിക്കുകയായിരുന്നും എന്ന വാദത്തില്‍ ഇപ്പോഴും യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുകയാണ്.
ചൈനയുടെ ജൈവായുധ ഗവേഷണവുമായി വൈറസിന് ബന്ധമുണ്ടെന്ന് യുഎസ് വിശ്വസിക്കുന്നില്ലെന്നും വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ഇന്റലിജന്‍സ് സംഘം നിരവധി വാദങ്ങള്‍ പരിശോധിക്കുന്നുണ്ട്

ഇത്രയധികം മരണംങ്ങള്‍ ഉണ്ടായിട്ടും എന്താണ് കോവിഡ്19 എന്ന് പോലും കൃത്യമായി മനസിലാക്കാന്‍ നമ്മുക്കായിട്ടില്ല അപ്പോഴാണ് വരുന്ന നവംബറോടെ ചൈനയുള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ രണ്ടാമത്തെ തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഷാങ്ഹായിലെ കോവിഡ്-19 ക്ലിനിക്കല്‍ വിദഗ്ധനായ ഴാങ് വെനോങ് ആണ് മുന്നറിയിയിപ്പുമായി രംഗത്ത് വന്നത്. കോവിഡ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ചൈനയിലെ ജീവിതം സാധാരണഗതിയിലേക്ക് മാറിക്കൊണ്ടിരിക്കെയാണ് പുതിയ മുന്നറിയിപ്പ് വന്നിരിക്കുന്നത്.

ചൈന കൊരോണ വൈറസിനെ പരാജയപ്പെടുത്തിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍. ഇപ്പോഴുള്ളത് രോഗ വ്യാപനത്തിന്റെ ഇടവേളയാണ് ഇതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. മൂന്ന് പ്രശ്നങ്ങള്‍ ഇപ്പോള്‍ തന്നെ ചൈനയെ അലട്ടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ലോകത്തെ കൊറോണവൈറസിന്റെ കണക്കുകള്‍ ബോധിപ്പിക്കുക ബുദ്ധിമുട്ടായിരിക്കും. അതിലുപരി മറ്റ് പ്രശ്നങ്ങളും ചൈനയ്ക്കുണ്ട്.

'ഒക്ടോബര്‍ മാസത്തിനുള്ളില്‍ വൈറസ് വ്യാപനം തടഞ്ഞില്ലെങ്കില്‍ ശൈത്യകാലത്തോടെ വൈറസിന്റെ രണ്ടാം വരവുണ്ടാകുമെന്നാണ് ഴാങ് വെനോങ് മുന്നറിയിപ്പ് നല്‍കുന്നത്. രോഗവ്യാപനം തടയുന്നതിനുള്ള ചൈനയുടെ അനുഭവ പരിചയം കൊണ്ട് രോഗവ്യാപനം വീണ്ടും ഉണ്ടായാല്‍ അതിനെ നേരിടാനാകുമെന്ന് വ്യക്തമാണ്.' എന്നാല്‍ വൈറസിന്റെ ആദ്യഘട്ട വ്യാപന സമയത്ത് സ്വീകരിച്ചതരത്തിലുള്ള നിയന്ത്രണങ്ങള്‍ ആവശ്യമായി വരില്ലെന്നും അദ്ദേഹം പറഞ്ഞു.

സമ്പദ് വ്യവസ്ഥയെ തിരികെ ചലനാത്മകമാക്കുന്നതിനായി ചൈനീസ് അധികൃതര്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീക്കം ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഴാങ് വെനോങ് വൈറസിന്റെ രണ്ടാം തരംഗം പ്രവചിച്ചിരിക്കുന്നത്. ചൈനീസ് അധികൃതര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 82,341 പേര്‍ക്കാണ് കോവിഡ്-19 ബാധിച്ചത്. അവരില്‍ 3,342 പേര്‍ മരിച്ചു.

ചൈനയില്‍ എസി വഴിയും രോഗം പടര്‍ന്നിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. മൂന്ന് കുടുംബങ്ങളില്‍ നിന്നുള്ള പത്ത് പേര്‍ ചൈനയിലെ ഗ്യാങ്ഷുവിലെ ഒരു റെസ്റ്റോറന്റില്‍ വന്നിരുന്നു. ഇതിലൊരു കുടുംബം വുഹാനില്‍ നിന്നാണ് എത്തിച്ചത്. ഇവര്‍ അടുത്തടുത്തുള്ള മേശയില്‍ നിന്നാണ് ഭക്ഷണം കഴിച്ചത്. ജനുവരി 24നാണ് ഇത് നടന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ ആ കുടുംബത്തിലെ ഒരാള്‍ക്ക് കടുത്ത പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫെബ്രുവരി അഞ്ചിന് ബാക്കിയുള്ളവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ഈ ചുമച്ചതിലൂടെ വൈറസ് വായുവിലെത്തുകയും അതിലൂടെ മറ്റുള്ളവരിലേക്ക് പകര്‍ന്നെന്നുമാണ് കണ്ടെത്തല്‍. ഇതിന് എസിയുടെ സാന്നിധ്യം സഹായിച്ചെന്നാണ് വിലയിരുത്തല്‍.

വൈറസിന്റെ പ്രഭവകേന്ദ്രമായിരുന്ന വുഹാനില്‍ അടക്കം രോഗത്തെ പിടിച്ചുകെട്ടിയെങ്കിലും വിദേശത്തുനിന്ന് തിരിച്ചെത്തുന്ന ചൈനീസ് പൗരന്മാരില്‍ കൂടി രോഗം രാജ്യത്ത് വ്യാപിക്കുന്ന കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിലവില്‍ വിവിധ രാജ്യങ്ങള്‍ സമ്പദ്വ്യവസ്ഥയെ ഉണര്‍ത്താനായി നിയന്ത്രണങ്ങളില്‍ ചില സമയങ്ങളില്‍ ഇളവ് വരുത്താറുണ്ട്. ഇത്തരം നടപടികള്‍ കൊണ്ട് രോഗവ്യാപനത്തിനെ തടയാന്‍ സാധിക്കില്ലെന്നാണ് ഴാങ് പറയുന്നത്.

രോഗം അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയാലും ഏല്ലാ രാജ്യങ്ങളും ഒരുമിച്ച് രോഗത്തിനെതിരെ പോരാടേണ്ടതുണ്ട്. എല്ലാ രാജ്യങ്ങളും അതിനെ നിയന്ത്രിച്ചാല്‍ മാത്രമേ എല്ലാവര്‍ക്കും ആരോഗ്യത്തോടെ ജീവിക്കാന്‍ സാധിക്കൂ. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണം, രോഗികളുടെ സമ്പര്‍ക്കരീതികള്‍ കണ്ടെത്തണം, ഇതിനൊപ്പം രോഗബാധ തിരിച്ചറിഞ്ഞവരെ എത്രയും പെട്ടന്ന് ആശുപത്രിയില്‍ എത്തിക്കണം - ഇവയാണ് രോഗവ്യാപനത്തെ വരുതിയില്‍ നിര്‍ത്താനുള്ള രഹസ്യങ്ങളെന്നാണ് ഴാങ് വിശദീകരിക്കുന്നത്.

അമേരിക്കയില്‍ നിലവില്‍ വല്ലാതെ പടരുന്ന രോഗത്തെ മെയ് മാസത്തോടെ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. അതിനു ചൈനയും അമേരിക്കയും തമ്മില്‍ നിരന്തരം സഹകരണം ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (5 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (5 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (6 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (6 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (7 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (8 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (9 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (9 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (11 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (11 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (11 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (13 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (13 hours ago)

Malayali Vartha Recommends