Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

ദക്ഷിണ കൊറിയയില്‍ മൂണിന് വന്‍വിജയം, കോവിഡിനെ നേരിടുന്നതിലെ മികവ് നേട്ടമായി

17 APRIL 2020 08:38 AM IST
മലയാളി വാര്‍ത്ത

പ്രസിഡന്റ് മൂണ്‍ ജേ ഇന്നിന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കു ദക്ഷിണ കൊറിയയില്‍ വന്‍ തിരഞ്ഞെടുപ്പു വിജയം. പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട ശേഷം ലോകത്തു നടന്ന ആദ്യ ദേശീയതല തിരഞ്ഞെടുപ്പെന്ന നിലയില്‍ ഇതു ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കോവിഡിനെ നേരിടുന്നതിലെ മികവാണു നേട്ടമായത്.

മൂണിന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിയും സഖ്യകക്ഷിയും കൂടി 300-ല്‍ 180 സീറ്റ് നേടി. നിലവില്‍ 120 സീറ്റേ ഉണ്ടായിരുന്നുള്ളൂ. പ്രധാന പ്രതിപക്ഷമായ കണ്‍സര്‍വേറ്റിവ് മുന്നണിക്ക് 103 സീറ്റേ കിട്ടിയുള്ളൂ.

ഫെബ്രുവരിയില്‍ ആദ്യം രോഗം പടര്‍ന്നപ്പോള്‍ മൂണിനു ജനപിന്തുണ കുറഞ്ഞിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ കാറ്റ് അനുകൂലമായി. 14,000 പോളിങ് ബൂത്തുകളും അണുവിമുക്തമാക്കിയിരുന്നു. വോട്ടര്‍മാരെ ശരീരോഷ്മാവ് പരിശോധിച്ചാണു കടത്തിവിട്ടത്. സാനിറ്റൈസറും പ്ലാസ്റ്റിക് ഗ്ലൗസും നല്‍കി. അകലവും പാലിച്ചു.

2800 കോവിഡ് രോഗികള്‍ക്കായി പ്രത്യേക പോളിങ് ബൂത്തുകള്‍ തയാറാക്കി. ചില രോഗികള്‍ ഇമെയിലില്‍ വോട്ട് ചെയ്തു; ക്വാറന്റീനിലുള്ള 13,000 പേര്‍ പോളിങ് സമയം കഴിഞ്ഞ് പ്രത്യേകവും. 1992-നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനവും അങ്ങനെ രേഖപ്പെടുത്തി 66.2%.

ഗങ്‌നം ജില്ലയില്‍, ദക്ഷിണ കൊറിയന്‍ പക്ഷത്തേക്കു കൂറുമാറിയ ഉത്തര കൊറിയന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ തായ് യോങ് ഹോ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി ജയിച്ചു. ഉത്തര കൊറിയയുടെ ലണ്ടന്‍ എംബസിയില്‍ ഉപ സ്ഥാനപതിയായിരുന്ന ഇദ്ദേഹം 2016-ലാണു കൂറുമാറിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (7 minutes ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (31 minutes ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (42 minutes ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (56 minutes ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (1 hour ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (9 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (10 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (10 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (10 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (11 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (11 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (11 hours ago)

Malayali Vartha Recommends