ലോക്ഡൗണ്‍ ദീര്‍ഘകാല പരിഹാരമല്ലെന്ന് ട്രംപ്, സംസ്ഥാനങ്ങളിലെ നിയന്ത്രണം നീക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അനുമതി നല്കി
യുഎസില്‍ ബുധനാഴ്ച 2,600 പേരാണ് മരിച്ചതെങ്കില്‍ വ്യാഴാഴ്ച 4,591 പേരായി. മൊത്തം മരണം 35,000; രോഗികള്‍ 7 ലക്ഷത്തിനടുത്ത്. പ്രതിദിന കോവിഡ് മരണത്തില്‍ ഇരട്ടിയോളം വര്ധനയുണ്ടായപ്പോഴും രാജ്യത്തെ പഴയ നിലയിലെത്തിക്കാന്‍ ത്രിതല മാര്‍ഗനിര്‍ദേശങ്ങളുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി.
30 % പ്രദേശങ്ങളില്‍ ഒരാഴ്ചയ്ക്കിടെ പുതിയ കേസുകളില്ല; ആരോഗ്യവും സാഹചര്യവും അനുകൂലമെങ്കില്‍ ജനങ്ങള്‍ക്കു ജോലിയിലേക്കു മടങ്ങാമെന്നും അദ്ദേഹം പറഞ്ഞു. ലോക്ഡൗണ്‍ ദീര്‍ഘകാല പരിഹാരമല്ലെന്നു പറഞ്ഞ അദ്ദേഹം സംസ്ഥാനങ്ങളിലെ നിയന്ത്രണം നീക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അനുമതി നല്കി.
കോവിഡ് പ്രതിസന്ധി മൂലം ജോലി പോയവര്‍ 2.2 കോടിയായി. തൊഴില്‍രഹിത ആനുകൂല്യങ്ങള്‍ക്കായി 52 ലക്ഷം പേര്‍കൂടി അപേക്ഷ നല്കി. മൊത്തം തൊഴിലാളികളില്‍ ഏഴിലൊന്നു പേരും തൊഴില്‍രഹിതര്‍. രാജ്യത്തിന്റെ സാമ്പത്തികനില 5.9 % ഇടിയുമെന്നാണ് ഐഎംഎഫ് പ്രവചനം.
https://www.facebook.com/Malayalivartha