Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്

ക്യൂകെൻഹോഫ് ഗാർഡനിൽ പൂത്തുലഞ്ഞ് ടുലിപ് പൂക്കൾ.ലോക്ക് ഡൗണിൽ കാഴ്ച മിസാവാതിരിക്കാൻ കിടുക്കാച്ചി ഐഡിയ

18 APRIL 2020 04:21 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

 നെതർലൻഡ്സിലെ ക്യൂകെൻഹോഫ് ഗാർഡനെ കുറിച്ച് കേട്ടിട്ടുണ്ടോ?  യൂറോപ്പിന്റെ പൂന്തോട്ടമെന്നാണ് സൗത്ത് ഹോളണ്ട് പ്രവിശ്യയിലെ ലെസ്സിൽ സ്ഥിതി ചെയ്യുന്ന ക്യൂകെൻഹോഫ് അറിയപ്പെടുന്നത്
കൊവിഡ് എന്ന മഹാമാരി വന്നില്ലായിരുന്നെങ്കിൽ ഇപ്പോൾ എല്ലാ വർഷത്തെയും പോലെ ലോകത്തെ ഏറ്റവും വലിയ പൂന്തോട്ടങ്ങളിലൊന്നായ നെതർലൻഡ്സിലെ ക്യൂകെൻഹോഫ് ഗാർഡനിൽ വിരിഞ്ഞു നില്ക്കുന്ന ലക്ഷക്കണക്കിന് ടുലിപ് പൂക്കൾ  കാണാൻ സഞ്ചാരികൾ ഒഴുകി എത്തേണ്ട സമയമായിരുന്നു.

കൊവിഡ് ലോക്ക് ഡൗൺ ലോകത്തുള്ള എല്ലാ മനുഷ്യരെയും വീടിന്റെ
 ചുവരുകൾക്കുള്ളിലൊതുക്കിയിരിക്കുകയാണ്  കൊവിഡിന് എന്തായാലും ക്യൂകെൻഹോഫിലെ ടുലിപ് വസന്തം ഇല്ലാതാക്കാനാകില്ല. മനോഹരമായ ഈ ടുലിപ് പൂക്കൾ കാണാനാകുന്നില്ല എന്ന വിഷമം ഇത്തവണ ആർക്കും വേണ്ട. വൈറസിന്റെ പശ്ചാത്തലത്തിൽ എല്ലാവർക്കും വീട്ടിലിരുന്ന് തന്നെ ക്യൂകെൻഹോഫിലെ ടുലിപ് പൂക്കൾ വെർച്വലായി കാണാൻ അവസരമൊരുക്കുകയാണ് അധികൃതർ. ക്യൂകെൻഹോഫിന്റ വെബ്സൈറ്റിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും വീഡിയോകൾ കാണാം.നെതർലൻഡ്സിൽ പൂർണ ലോക്ക് ഡൗണിലാണെങ്കിലും ഇതിനെ പരിചരിക്കാനായി ഏകദേശം 50 ഓളം ജീവനക്കാർ ഉണ്ട്. 1950ൽ തുറന്ന നാൾ മുതൽ ഇതാദ്യമായാണ് ക്യൂകെൻഹോഫിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തുന്നത്. ഇപ്പോൾ വിവിധ നിറത്തിലെ 70 ലക്ഷം ടുലിപ് പൂക്കളാണ് ക്യൂകെൻഹോഫിൽ ഉള്ളത്. 79 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ക്യൂകെൻഹോഫിൽ മാർച്ച് മുതൽ മേയ് വരെയാണ് ടുലിപ് പൂക്കുന്ന സീസൺ.ടുലിപിന് പുറമേ ഡാഫോഡിൽ, ഓർക്കിഡ്, റോസ, കാർനേഷൻ, ഐറിഷ് ലില്ലി, ഹൈസിന്ത് തുടങ്ങിയ ഇനങ്ങളും ഇവിടെ കാണാം. കഴിഞ്ഞ വർഷം ഇതേസമയം 100 ലേറെ രാജ്യങ്ങളിൽ നിന്നായി 20 ലക്ഷത്തോളം പേരാണ് ക്യൂകെൻഹോഫിൽ എത്തിയത്. കൊവിഡിനെ തുടർന്ന് നെതർലൻഡ്സിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ മാർച്ച് 14നാണ് ക്യൂകെൻഹോഫ് അടച്ചത്. ജൂൺ ഒന്ന് വരെ രാജ്യത്തെ പൊതുപരിപാടികളെല്ലാം നിറുത്തി വച്ചിരിക്കുകയാണ്.ക്യൂകെൻഹോഫിനെ കൂടാതെ ലോകത്തിന്റെ പലഭാഗങ്ങളിലുള്ള ടുലിപ് തോട്ടങ്ങളും ഇത്തവണ സന്ദർശകർക്ക് ഇന്റർനെറ്റിലൂടെ വെർച്വലായി കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ ആരൺഡെയ്ൽ കാസിലിലെ ടുലിപ് ഫെസ്റ്റിവലാണ് ഇതിൽ പ്രധാനപ്പെട്ട ഒന്ന്. ഏകദേശം 130,000 ടുലിപ് പൂക്കളും 180 വ്യത്യസ്തയിനം പൂക്കളും ആരൺഡെയ്ൽ കാസിലിൽ പൂത്തുനില്ക്കുകയാണ്.

ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് തോട്ടമാണ് ശ്രീനഗറിലെ ഇന്ദിര ഗാന്ധി മെമ്മോറിയൽ ടുലിപ് ഗാർഡൻ. പൂക്കളെല്ലാം കൃത്യമായി പൂത്തെങ്കിലും കൊവിഡ് കാരണം സന്ദർശകരാരും ഇവിടെയില്ല.ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടത്തിൽ ഇത്തവണ വിരിഞ്ഞത് 13 ലക്ഷത്തിലേറെ പൂക്കളാണ്. പക്ഷേ പറഞ്ഞിട്ടെന്തുകാര്യം? ലോക്ക്ഡൗൺ ആയതിനാൽ വിനോദസഞ്ചാരികളാരും ഈ മനോഹരദൃശ്യം കാണാൻ ഈ വഴി വരുന്നില്ല. മാർച്ച് ആദ്യവാരത്തിൽ തുറക്കേണ്ടിയിരുന്ന പൂന്തോട്ടം കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി അടക്കുകയായിരുന്നു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരുലക്ഷം പൂക്കൾ അധികമായി ഉണ്ടായിട്ടുണ്ട് ഇത്തവണ. സന്ദർശകരെ കൂടുതലാകർഷിക്കാൻ ഒരു കനാലും പൂന്തോട്ടത്തിനോടനുബന്ധിച്ച് നിർമിച്ചിരുന്നു. ഇന്ത്യക്കകത്തുനിന്നും പുറത്തിനുന്നുമായി മൂന്നരലക്ഷത്തിലേറെ സഞ്ചാരികളാണ് കഴിഞ്ഞവർഷം ടുലിപ് വസന്തം കാണാൻ കാശ്മീരിലെത്തിയതെന്ന് ഒരുദ്യോഗസ്ഥൻ പറഞ്ഞു. നാല് ലക്ഷം സഞ്ചാരികളെ ഇത്തവണ പ്രതീക്ഷിച്ചിരുന്നതായും എല്ലാം കൊറോണ തകർത്തെറിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസിദ്ധമായ ദാൽ തടാകക്കരയിലാണ് ടുലിപ് തോട്ടമുള്ളത്. ഏതാണ്ട് അറുപത് ലക്ഷം രൂപയാണ് തോട്ടത്തിന്റെ പരിപാലനത്തിനായി ചെലവിടുന്നത്. നാല് ലക്ഷത്തിലേറെ സഞ്ചാരികളെ മനസിൽ കണ്ട് നാൽപ്പത് ദിവസം പൂന്തോട്ടം തുറന്നുവെയ്ക്കാനായിരുന്നു അധികൃതരുടെ പദ്ധതി. ജപ്പാന്റെ മാതൃകയിൽ ചെറി ഗാർഡൻ തീമിലാണ് പൂന്തോട്ടം ഇത്തവണ ഒരുക്കിയിരുന്നത്. കൂടാതെ 55 വ്യത്യസ്ത തരം ടുലിപ് പൂക്കളും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇപ്രാവശ്യം ഒരുക്കിയിരുന്നു. സബർവൻ പർവതനിരകളുടെ താഴ്വരയിൽ ദാൽ തടാകത്തിന്റെ കരയിൽ 80 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന തോട്ടത്തിൽ ഈ വർഷം വിവിധ ഇനത്തിൽപ്പെട്ട 1.3 ദശലക്ഷം ടുലിപ് പുഷ്പങ്ങളാണുള്ളത്. മാർച്ച് മാസം അവസാനത്തോടെ തുറക്കുന്ന ഇവിടെ നിന്നുമാണ് ആയിരക്കണക്കിന് സഞ്ചാരികൾ തങ്ങളുടെ കാശ്മീർ യാത്ര ആരംഭിക്കുന്നത്. ഇതാദ്യമായാണ് ഇവിടെ സന്ദർശകരില്ലാതെ മൂകമായി കിടക്കുന്നത്. ടുലിപിന് പുറമേ റോസയും ഡാഫോഡില്ലുമുൾപ്പെടെ നിരവധി ഇനങ്ങൾ ഇവിടെ കാണാൻ സാധിക്കും. 2007ൽ തുറന്ന ഈ പാർക്ക് ഞൊടിയിടയിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലുതായി മാറുകയായിരുന്നു. 2017ൽ കാനഡയിൽ സംഘടിപ്പിച്ച വേൾഡ് ടുലിപ് സമ്മിറ്റ് തിരഞ്ഞെടുത്ത ലോകത്തെ ഏറ്റവും വലിയ ടുലിപ് തോട്ടങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനമായിരുന്നു ഇന്ദിര ഗാന്ധി മെമ്മോറിയൽ ടുലിപ് ഗാർഡന്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന്  (9 minutes ago)

ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ്  (16 minutes ago)

സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും... ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം....  (28 minutes ago)

മലയാളി യുവാവിനെ മരിച്ച നിലയില്‍  (44 minutes ago)

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (1 hour ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (6 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (7 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (7 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (8 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (8 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (9 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (10 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (10 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (11 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (12 hours ago)

Malayali Vartha Recommends