കൊറോണയെ തുരത്താന്‍ പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

ലോകത്തെ മൊത്തമായി ഭീതിയിലാക്കിയിരിക്കുന്ന കോവിഡ് 19 നെ തുരത്താന്‍ ഫലപ്രദമായ മാര്‍ഗ്ഗം കണ്ടുപിടിച്ചെന്ന് ബല്‍ജിയത്തിലെ ഗവേഷകര്‍. ഒട്ടക വര്‍ഗത്തില്‍പ്പെടുന്ന ലാമകളുടെ രക്തത്തില്‍ കാണപ്പെടുന്ന ചില തന്മാത്രകള്‍ നിലവിലെ കൊറോണ വൈറസ് രോഗബാധയ്‌ക്കെതിരായ ഔഷധമായി ഉപയോഗിക്കാന്‍ സാധിച്ചേക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ബല്‍ജിയത്തിലെ വഌംസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്‌നോളജിയിലെ ഗവേഷകരാണ് ഈ സാധ്യത ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്.മുമ്ബ് എച്ച്‌ഐവി ഗവേഷണങ്ങള്‍ക്കായാണ് ഈ ആന്റിബോഡികള്‍ ആദ്യമായി പരീക്ഷിച്ചിരുന്നത്. പിന്നീട് സാര്‍സ്, മെര്‍സ് എന്നീ രോഗങ്ങള്‍ വന്നപ്പോഴും അവയ്‌ക്കെതിരെ ഈ ആന്റിബോഡികള്‍ ഫലപ്രദമാണെന്ന് തെളിഞ്ഞിരുന്നവയാണ്. സാര്‍സ് ( സെവിയര്‍ അക്യൂട്ട് റെസ്പിരേറ്ററി സിന്‍ഡ്രോം), മെര്‍സ് ( മിഡില്‍ ഈസ്റ്റ് റെസ്പിരേറ്ററി സിന്‍ഡ്രേം) എന്നിവയുണ്ടാക്കിയ കൊറോണ വൈറസുകളുടെ കൂട്ടത്തിലാണ് നിലവിലെ കോവിഡ് 19 ബാധയ്ക്ക് കാരണമായ സാര്‍സ് കോവ്2.ഒട്ടകങ്ങളുടെ രക്തത്തിലെ ആന്റിബോഡികളുടെ സവിശേഷതകള്‍ ആദ്യമായി തിരിച്ചറിഞ്ഞത് 1989ല്‍ ബ്രസല്‍സ് യൂണിവേഴ്‌സിറ്റിയായിരുന്നു. ഇവയുടെ വളരെ ചെറിയ അളവിനുപോലും വൈറസുകള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് അന്ന് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha