രോഗിയുടെ പിതാവിനെ തല്ലി വനിതാ ഡോക്ടര്‍

മകളെ ചികിത്സിക്കാത്തതിന് ചോദ്യം ചെയ്ത പിതാവിന് വനിതാ ഡോക്ടറുടെ മര്‍ദനം. അഹമ്മദാബാദിലെ സോളാ സിവില്‍ ആശുപത്രിയിലായിരുന്നു സംഭവം. ആശിക് ഹരിഭായ് ചാവ്ഡ എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. ഇരുവരും തമ്മിലുള്ള തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്.
ചാവ്ഡ തന്നോട് മോശമായി പെരുമാറിയതു കൊണ്ടാണ് താന്‍ കുട്ടിയെ ചികിത്സിക്കാത്തതെന്ന് ഡോക്ടര്‍ പറഞ്ഞത്. താന്‍ എന്ത് മോശം പ്രവൃത്തിയാണ് ചെയ്തതെന്ന് ചാവ്ഡ ചോദിക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു. ഡോക്ടറുടെ പ്രവൃത്തിയെ ഒരേസമയം ന്യായീകരിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്.
മൊബൈലില്‍ വീഡിയോ റെക്കോഡ് ചെയ്യുന്നത് കണ്ടതോടെയാണ് ഡോക്ടര്‍ പ്രകോപിതയായത്. റെക്കോഡിംഗ് നിര്‍ത്താന്‍ ആവശ്യപ്പെട്ട് ചാവ്ഡയെ ഡോക്ടര്‍ തല്ലുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 'മൊബൈല്‍ മാറ്റി വയ്ക്കൂ' എന്ന് ഡോക്ടര്‍ ദേഷ്യപ്പെട്ട് ചോദിക്കുമ്പോള്‍, എന്തിനാണ് മാറ്റി വയ്ക്കുന്നതെന്ന് ചാവ്ഡ തിരിച്ച് ചോദിക്കുന്നുണ്ട്. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിനിടെ സെക്യൂരിറ്റി ഇടപെടാന്‍ ശ്രമിക്കുമ്പോള്‍ ഡോക്ടര്‍ അയാളോടും ശബ്ദം ഉയര്‍ത്തി ആക്രോശിക്കുന്നത് വീഡിയോയില്‍ കാണാം.
'ഇതുപോലൊരു സംഭവം ഇനി ആവര്‍ത്തിക്കരുത്. ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണം, ഇങ്ങനെയുള്ളവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടണം' ഒരാള്‍ കമന്റു ചെയ്തു. 'എന്താണ് സംഭവിച്ചതെന്ന് വീഡിയോയില്‍ മുഴുവനായിട്ട് കാണിച്ചിട്ടില്ല. ഒരു ഭാഗം മാത്രം കേട്ട് ഒരാളെ വിധിക്കാന്‍ കഴിയില്ല.'എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അതേസമയം ഡോക്ടര്‍ക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്നാണ് അഹമ്മദാബാദ് പൊലീസ് വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha
























