കൊല്‍ക്കത്തയില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം

കൊല്‍ക്കത്തയിലെ നിശാക്ലബ്ബില്‍ വെച്ച് ഒരു സംഘം ആളുകള്‍ തന്നെ മാനഭംഗപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുവെന്ന് യുവതി പോലീസില്‍ പരാതി നല്‍കി. ഒക്ടോബര്‍ 26 ന് രാത്രിയാണ് സംഭവം നടന്നത് . പരാതിക്കാരി തന്റെ ഭര്‍ത്താവ്, സഹോദരന്‍, സുഹൃത്തുക്കള്‍ എന്നിവരോടൊപ്പമായിരുന്നു ക്ലബ്ബില്‍ ഉണ്ടായിരുന്നത്.
തന്റെ കൂട്ടരും അവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അത് പിന്നീട് അക്രമത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു എന്നും, അക്രമി സംഘം തന്നെ കുപ്പികള്‍ കൊണ്ട് ആക്രമിക്കുകയും മോശമായി സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നും ആണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. ആക്രമണം നടക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ക്ക് ക്ലബ്ബിലെ മദ്യപ്പുരയില്‍ ഒളിക്കേണ്ടി വന്നുവെന്നും പരാതിയിലുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ബിധാന്‍ നഗര്‍ സൗത്ത് പോലീസ് സ്‌റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. നാസര്‍ ഖാന്‍, അദ്ദേഹത്തിന്റെ മരുമകന്‍ ജുനൈദ് ഖാന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ പേര് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























